Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ActorImranKhan

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം കോ​ട​തി​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് ന​ട​ന്‍ ഇ​മ്രാ​ന്‍ ഖാ​ന്‍

മും​​​​ബൈ: മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ര്‍ രാ​​​​ജി​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്ക് ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍ മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ‍യി​​രു​​ന്നു മാ​​പ്പു​​പ​​റ​​ച്ചി​​ൽ.

ഓ​​​​വ​​​​ര്‍​സീ​​​​സ് സി​​​​റ്റി​​​​സ​​​​ണ്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (ഒ​​​​സി​​​​ഐ) കാ​​​​ര്‍​ഡ് ഉ​​​​ട​​​​മ​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​നെ​​​​പ്പോ​​​​ലെ പെ​​​​രു​​​​മാ​​​​റാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും എ​​​​സ്ഐ​​​​ആ​​​​ര്‍ പ്ര​​​​ക്രി​​​​യ ഒ​​​​രു ത​​​​ര​​​​ത്തി​​​​ലും ബാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നോ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ള്‍​ക്ക് പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്‍​കാ​​​​നോ ഇ​​​​മ്രാ​​​​ന് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​ണു ന​​​​ട​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ൽ മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞ​​ത്.

പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തി​​​​ന് ഇ​​​​ന്ത്യ വി​​​​ട്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് നി​​​​ര്‍​ദേ​​​​ശി​​​​ച്ച് ഫോ​​​​റി​​​​നേ​​​​ഴ്‌​​​​സ് റീ​​​​ജി​​​​യ​​​​ണ​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ് ന​​​​ല്‍​കി​​​​യ നോ​​​​ട്ടീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്ത് ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍​ശം.

അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​ന​​​​ല്ലെ​​​​ന്നും വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള എ​​സ്ഐ​​ആ​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up