Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ActressAssultCase

നടിയെ ആക്രമിച്ച കേസ്: അഡ്വ. ടി.ബി. മിനിക്ക് തിരിച്ചടി, ജഡ്ജിക്കെതിരായ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് പരിഗണിച്ച എറണാകുളം മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വ. ടി.ബി. മിനി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

വിചാരണക്കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണ്. അര മണിക്കൂര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുള്ളത്, ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് ടി.ബി. മിനി കോടതിയിലെത്തുന്നത് തുടങ്ങിയ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

ജനുവരി 12ന് കോടതി നടപടികള്‍ക്കിടെ ജഡ്ജി അധിക്ഷേപകരമായി സംസാരിച്ചതു കോടതിയലക്ഷ്യമാണെന്ന് ആയിരുന്നു ഹര്‍ജിക്കാരിയുടെ വാദം. വിചാരണ വേളയില്‍ താന്‍ ഇരുന്നൂറിലേറെ ദിവസങ്ങള്‍ ഹാജരായിട്ടുണ്ട്. പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അധിക്ഷേപവും സൈബര്‍ ആക്രമണവും നേരിടേണ്ടിവന്നെന്നും മിനി ചൂണ്ടിക്കാട്ടിയിരുന്നു.

മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്ന് ഹരജിക്കാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ കോടതിയില്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് ജഡ്ജിയുടെ ജോലിയല്ലെന്ന് ആയിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.

 

Latest News

Corehub Up