Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani Airport

സം​യു​ക്ത ക​രാ​ർ പ്ര​ഖ്യാ​പി​ച്ച് അ​ദാ​നി എ​യ​ർ​പോ​ർ​ട്ടും ഇ​ൻ​ഡി​ഗോ​യും

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​കാ​ർ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യി അ​ദാ​നി എ​യ​ർ​പോ​ർ​ട്ടും ഇ​ൻ​ഡി​ഗോ​യും ചേ​ർ​ന്ന് ക​രാ​ർ പ്ര​ഖ്യാ​പി​ച്ചു.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ഡ്യൂ​ട്ടി ഫ്രീ ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഇ​ൻ​ഡി​ഗോ ബ്ലൂ ​ചി​പ് ലോ​യ​ൽ​റ്റി പ്രോ​ഗ്രാം അം​ഗ​ങ്ങ​ൾ​ക്കു പോ​യി​ന്‍റു​ക​ൾ നേ​ടാ​ൻ അ​വ​സ​രം.

​പ​ദ്ധ​തി പ്ര​കാ​രം, അ​ദാ​നി പ്ലാ​റ്റ്‌​ഫോം വ​ഴി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന ഡ്യൂ​ട്ടി ഫ്രീ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചെ​ല​വാ​ക്കു​ന്ന ഓ​രോ 100 രൂ​പ​യ്ക്കും അ​ഞ്ച് ഇ​ൻ​ഡി​ഗോ ബ്ലൂ​ചി​പ്പു​ക​ൾ വീ​തം അം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കും.

യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഓ​ൺ​ലൈ​നാ​യി ഉ​ത്പ​ന്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും പ​ണ​മ​ട​യ്ക്കാ​നും സാ​ധി​ക്കും. തു​ട​ർ​ന്ന് യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​വ ശേ​ഖ​രി​ക്കാം.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യും സ്വ​കാ​ര്യ എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റും ഒ​ന്നി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് അ​ദാ​നി എ​യ​ർ​പോ​ർ​ട്ട്സ് ഹോ​ൾ​ഡിം​ഗ്സ് ലി​മി​റ്റ​ഡ് സി​ഇ​ഒ സു​ചി​ത് ബ​ൻ​സാ​ൽ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​യ്പു​ർ, മം​ഗ​ളൂ​രു, ല​ഖ്‌​നൗ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഡ്യൂ​ട്ടി ഫ്രീ ​സ്റ്റോ​റു​ക​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക.

വൈ​കാ​തെ ത​ന്നെ ഗു​വാ​ഹ​ത്തി​യി​ലും പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ന​വി മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് പ​ദ്ധ​തി​യു​ണ്ട്.

Latest News

Corehub Up