ചീമേനി: ചീമനി-കുന്നുംകൈ റോഡിലെ കാനോത്തുംപൊയില് പാലത്തിന്റെ നിര്‍മ്മാണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നാട്ടുകാരുടെയും യാത്രക്കാരുടെയും നീണ്ടകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
മേഖലയിലെ ഗതാഗതതടസങ്ങള്‍ പരിഹരിക്കുന്നതിനും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും. പദ്ധതിക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നതായി സന്ദീപ് വാര്യര്‍ എംഎല്‍എ പറഞ്ഞു.
പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി