കൊച്ചി: യൂറോപ്പിലെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഓസ്ട്രിയയിലെ പൊതു സർവകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നേരിട്ട് വിവരങ്ങൾ അറിയാൻ അവസരം.
സാന്റ മോണിക്ക സ്റ്റഡി എബ്രോഡിന്റെ നവംബർ ആറിന് കൊച്ചി രവിപുരത്തെ ഓഫിസിൽ ഓസ്ട്രിയ പബ്ലിക് യൂണിവേഴ്സിറ്റി അഡ്മിഷൻ ഡേ സംഘടിപ്പിക്കുന്നു. രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന പരിപാടിയിൽ Carinthia University of Applied Sciences, IT:U (Interdisciplinary Transformation University Austria), FH Kufstein Tirol എന്നീ സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കും.
എൻജിനിയറിംഗ്, ഐടി, ബിസിനസ്, മാനേജ്മെന്റ്, സയൻസ് തുടങ്ങി വിവിധ മേഖലകളിൽ ബിരുദ, ബിരുദാനന്തര പഠനസാധ്യതകൾ പരിചയപ്പെടുത്തും. ട്യൂഷൻ ഫീസ് ഇല്ലാത്തതോ താരതമ്യേന കുറഞ്ഞ ഫീസുള്ളതോ ആയ പൊതുസർവകലാശാലകളിലെ കോഴ്സുകൾ, പ്രവേശന യോഗ്യത കൾ, ഇംഗ്ലീഷ് മീഡിയം പ്രോഗ്രാമുകൾ, സ്കോളർഷിപ്പുകൾ, പാർട്ട് ടൈം ജോലി സാധ്യതകൾ, പഠനശേഷമുള്ള തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് ചോദിച്ചറിയാം.
2027 മാർച്ച്, ഒക്ടോബർ ഇൻടേക്കുകളിലേക്കുള്ള പ്രവേശന നടപടികൾ, അപേക്ഷാ സമയപരിധി, ആവശ്യമായ അക്കാദമിക് രേഖകൾ, ഐഇഎൽടിഎസ് ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ, വീസ നടപടികൾ എന്നിവയിലും മാർഗനിർദേശം ലഭിക്കും. മറ്റ് ഓസ്ട്രിയൻ പൊതു സർവകലാശാലകളിലെ പഠനസാധ്യതകൾ പരിശോധിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ടാകും.
പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പങ്കെടുക്കാം. സ്ഥലം: സാന്റ മോണിക്ക കൊച്ചി ഓഫിസ്, മൂന്നാം നില, മേഴ്സി എസ്റ്റേറ്റ്, രവിപുരം, എംജി റോഡ്, കൊച്ചി – 682015. ഫോൺ: 0484 4150 999, 7034 119 990.