ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ മലയാള ഭാഷ പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഭാഷാ പഠന കേന്ദ്രം വിദ്യാർഥികളായ അഷിത അശോക്, അനാമിക രാജു, അരുന്ധതി മണികണ്ഠൻ എന്നിവർ ആലപിച്ച പ്രാർഥനാഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ മെഹ്റോളി മേഖല കോഓർഡിനേറ്ററായ അജിത വിജയ്, ആര്യവൈദ്യശാല ഫിസിഷ്യൻ ഡോ. അഭിജിത് എസ്.പിള്ള, സെക്രട്ടറി സുജ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, യുവജന വിഭാഗം കൺവീനർ ആശിഷ് സന്തോഷ്, ജോയിന്റ് കൺവീനർ ശ്രീലക്ഷ്മി മോഹൻ, ഭാഷാധ്യാപിക സന്ധ്യ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെ കവിതാലാപനം, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. മധുര പലഹാര വിതരണത്തോടെ പ്രവേശനോത്സവം സമാപിച്ചു.