Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdmissionRate

രാ​ജ്യ​ത്ത് ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​ത്തി​ലെ പ്ര​വേ​ശ​ന അ​നു​പാ​തം 30 ശ​ത​മാ​നം മാ​ത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് 18 മു​​​​ത​​​​ൽ 23 വ​​​​യ​​​​സ് വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രി​​​​ൽ ആ​​​​കെ 30 ശ​​​​ത​​​​മാ​​​​നം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വകുപ്പ് ലോ​​​​ക്സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​കെ പ്ര​​​​വേ​​​​ശ​​​​ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ന്‍റെ (ജി​​​​ഇ​​​​ആ​​​​ർ) ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ‌വി​​​​വ​​​​ര​​​​ങ്ങ​​​​ൾ തേ​​​​ടി കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ലും തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി പ്ര​​​​തി​​​​മ മോ​​​​ണ്ഡാ​​​​ലും ഉ​​​​ന്ന​​​​യി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​നാ​​​​ണ് കേ​​​​ന്ദ്രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്.

കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രാ​​​​ല​​​​യം ഈ ​​​​മാ​​​​സം പു​​​​റ​​​​ത്തു​​​​വി​​​​ട്ട 2023-24 വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലെ അ​​​​ഖി​​​​ലേ​​​​ന്ത്യാ സ​​​​ർ​​​​വെ (എ​​​​ഐ​​​​എ​​​​സ്എ​​​​ച്ച്ഇ) ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് രാ​​​​ജ്യ​​​​ത്തെ 70 ശ​​​​ത​​​​മാ​​​​നം യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കും ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ച​​​​ത്.

2022-23ൽ 29.5 ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത് 2023-24 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 30 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. 2023-24 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളു​​​​ടെ ജി​​​​ഇ​​​​ആ​​​​ർ 31.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ജി​​​​ഇ​​​​ആ​​​​ർ 27.8 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ ചേ​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​ട്ടും ഭൂ​​​​രി​​​​ഭാ​​​​ഗം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും നൈ​​​​പു​​​​ണ്യ​​​​മു​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ രാ​​​​ജ്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

ലോ​​​​ക​​​​ബാ​​​​ങ്കി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലെ ആ​​​​കെ പ്ര​​​​വേ​​​​ശ​​​​ന​​​​നി​​​​ര​​​​ക്ക് 2023 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 33.1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.

Latest News

Corehub Up