Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adv 125

യാ​ത്രാ​പ്രേ​മി​ക​ളെ ഞെ​ട്ടി​ക്കാ​ൻ ഹോ​ണ്ട​യു​ടെ പു​തി​യ അ​ഡ്വ​ഞ്ച​ർ സ്കൂ​ട്ട​ർ; ADV125 വി​പ​ണി​യി​ൽ

ഇ​രു​ച​ക്ര വാ​ഹ​ന ലോ​ക​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി ഹോ​ണ്ട ത​ങ്ങ​ളു​ടെ പു​തി​യ അ​ഡ്വ​ഞ്ച​ർ സ്കൂ​ട്ട​റാ​യ 'ADV125' ആ​ഗോ​ള​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ EICMA 2026 മോ​ട്ടോ​ർ ഷോ​യി​ലാ​ണ് ഈ ​സ്റ്റൈ​ലി​ഷ് അ​ർ​ബ​ൻ എ​പ്ലോ​റ​റെ ക​മ്പ​നി ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ​ത്. റ​ഫ് ആ​ൻ​ഡ് ട​ഫ് ലു​ക്കി​ൽ എ​ത്തു​ന്ന ഈ ​വാ​ഹ​നം യൂ​റോ​പ്യ​ൻ വി​പ​ണി​യി​ലെ എ​ഐ ലൈ​സ​ൻ​സ് ഉ​ട​മ​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ധാ​ന​മാ​യും വി​പ​ണി​യി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ൻ​ജി​നും പ്ര​ക​ട​ന​വും

ഹോ​ണ്ട​യു​ടെ ജ​ന​പ്രി​യ മോ​ഡ​ലാ​യ PCX125-ൽ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന അ​തേ 125 സി​സി, ലി​ക്വി​ഡ്-​കൂ​ൾ​ഡ്, സിം​ഗി​ൾ സി​ലി​ണ്ട​ർ eSP+ എ​ൻ​ജി​നാ​ണ് ADV125-ന്‍റെ​യും ഹൃ​ദ​യം. ഏ​ക​ദേ​ശം 12.3 മു​ത​ൽ 12.7 bhp വ​രെ ക​രുത്തും 11.7 Nm ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഈ ​എ​ൻ​ജി​ന് സാ​ധി​ക്കും. CVT ഗി​യ​ർ​ബോ​ക്‌​സാ​ണ് വാ​ഹ​ന​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റോ​ഡ് യാ​ത്രാ സു​ഖ​വും ഫീ​ച്ച​റു​ക​ളും

ദി​വ​സേ​ന​യു​ള്ള യാ​ത്ര​ക​ൾ​ക്കൊ​പ്പം സാ​ഹ​സി​ക യാ​ത്ര​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​സ്കൂ​ട്ട​ർ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. 165 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സും, ഷോ​വ (Showa) ക​മ്പ​നി​യു​ടെ ലോംഗ്-​ട്രാ​വ​ൽ സ​സ്‌​പെ​ൻ​ഷ​നും മോ​ശം റോ​ഡു​ക​ളി​ലും കു​ഴി​ക​ളി​ലും മി​ക​ച്ച യാ​ത്രാ​സു​ഖം ഉ​റ​പ്പു​ന​ൽ​കു​ന്നു. കൂ​ടാ​തെ ബ്ലോ​ക്ക്-​പാ​റ്റേ​ൺ ട്യൂ​ബ്‌​ലെ​സ് ട​യ​റു​ക​ളും ഇ​തി​ന് ക​രു​ത്ത് പ​ക​രു​ന്നു.

അ​തി​ശ​യ​ക​ര​മാ​യ മൈ​ലേ​ജും റേ​ഞ്ചും

ഇ​ന്ധ​ന​ക്ഷ​മ​ത​യു​ടെ കാ​ര്യ​ത്തി​ലും ഈ ​സ്കൂ​ട്ട​ർ മു​ന്നി​ലാ​ണ്. ലി​റ്റ​റി​ന് ഏ​ക​ദേ​ശം 47.6 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 8.1 ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള ഫ്യു​വ​ൽ ടാ​ങ്ക് ഫു​ൾ അ​ടി​ച്ചാ​ൽ ഏ​ക​ദേ​ശം 385 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​രം യാ​തൊ​രു ത​ട​സവു​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. 97 കി​ലോ​മീ​റ്റ​റാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം.

സു​ര​ക്ഷ​യും സാ​ങ്കേ​തി​ക​വി​ദ്യ​യും

യൂ​ട്യൂ​ബ്, കോ​ൾ അ​ല​ർ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഹോ​ണ്ട റോ​ഡ്‌​സി​ങ്ക് (RoadSync) ക​ണ​ക്റ്റി​വി​റ്റി​യോ​ടു​കൂ​ടി​യ അഞ്ച് ഇ​ഞ്ച് ടി​എ​ഫ്‌​ടി (TFT) ഡി​സ്‌​പ്ലേ​യാ​ണ് ഇ​തി​ലു​ള്ള​ത്. കീ​ലെ​സ് ഇ​ഗ്നി​ഷ​നാ​യി സ്മാ​ർ​ട്ട് കീ ​സി​സ്റ്റം, എ​മ​ർ​ജ​ൻ​സി സ്റ്റോ​പ്പ് സി​ഗ്ന​ൽ (ESS), HSTC ട്രാ​ക്ഷ​ൻ ക​ൺ​ട്രോ​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്റ്റോ​റേ​ജും നി​റ​ങ്ങ​ളും

യാ​ത്ര​ക​ളി​ൽ ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​ൻ സീ​റ്റി​ന​ടി​യി​ൽ ഒ​രു ഫു​ൾ ഫെ​യ്‌​സ് ഹെ​ൽ​മെ​റ്റ് വയ്ക്കാ​ൻ പാ​ക​ത്തി​ലു​ള്ള 29 ലി​റ്റ​ർ അ​ണ്ട​ർ​സീ​റ്റ് സ്റ്റോ​റേ​ജ് ന​ൽ​കി​യി​രി​ക്കു​ന്നു. ഒ​പ്പം യു​എ​സ്‌​ബി​സി (USB-C) ചാ​ർ​ജിംഗ് പോ​ർ​ട്ടോ​ടു​കൂ​ടി​യ രണ്ട് ലി​റ്റ​റി​ന്‍റെ ഫ്ര​ണ്ട് ഗ്ലോ​വ് ബോ​ക്സു​മു​ണ്ട്.

‌മ​നോ​ഹ​ര​മാ​യ പേ​ൾ ഫാ​ൽ​ക്ക​ൺ ഗ്രേ, ​പേ​ൾ കൂ​ൾ വൈ​റ്റ്, മാ​റ്റ് പേ​ൾ ഡി​യാ​സ്പ്രോ റെ​ഡ് എ​ന്നീ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്. യൂ​റോ​പ്യ​ൻ വി​പ​ണി ല​ക്ഷ്യ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ഈ ​കി​ടി​ല​ൻ സ്കൂ​ട്ട​ർ ഇ​ന്ത്യ​യി​ൽ എ​ന്നാ​ണ് എ​ത്തു​ക എ​ന്ന​തി​നെ​ക്കു​റി​ച്ച് ഹോ​ണ്ട ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up