Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adv. K.T. Thomas K

അഡ്വ. കെ.ടി. തോമസ് കക്കുഴിക്ക് ഡെസിഗ്‌നേറ്റഡ് സീനിയര്‍ പദവി

തൊ​ടു​പു​ഴ: മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​നും നി​യ​മ​ജ്ഞ​നു​മാ​യ അ​ഡ്വ. കെ.​ടി.​ തോ​മ​സ് ക​ക്കു​ഴി​ക്ക് ഡെ​സി​ഗ്‌​നേ​റ്റ​ഡ് സീ​നി​യ​ര്‍ പ​ദ​വി ന​ല്‍കാ​ന്‍ ചീ​ഫ് ജ​സ്റ്റീസ് സൗ​മ​ന്‍ സെ​ന്നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ഹൈ​ക്കോ​ട​തി ഫു​ള്‍ കോ​ര്‍ട്ട് തീ​രു​മാ​നി​ച്ചു.

ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച ലി​സ്റ്റി​ല്‍ നി​ന്നും ജി​ല്ലാ ജു​ഡീ​ഷ്യ​റി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​രി​ല്‍ സീ​നി​യ​ര്‍ പ​ദ​വി ല​ഭി​ച്ച ഏ​ക വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. നേ​രത്തേ സു​പ്രീംകോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍ക്ക് മാ​ത്ര​മാ​യി​രു​ന്നു ഈ ​പ​ദ​വി ന​ല്‍കി​യി​രു​ന്ന​ത്.

1962-​ല്‍ അ​ഡ്വ. ദേ​വ​സ്യ കാ​പ്പ​നു കീ​ഴി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ച കെ.​ടി.​തോ​മ​സി​ന് 64 വ​ര്‍ഷ​ത്തെ സേ​വ​ന​പാ​ര​മ്പ​ര്യ​മു​ണ്ട്. ഇ​പ്പോ​ഴും കോ​ട​തി​ക​ളി​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു​വ​രു​ന്നു. സി​വി​ല്‍, ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച അ​ഭി​ഭാ​ഷ​ക​നാ​ണ്. തൊ​ടു​പു​ഴ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​ര​ണ്ടു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍ജി​നി​യ​റിം​ഗ് കോള​ജ് സ്ഥാ​പ​ക ഡ​യ​റ​ക്്ട​റാ​യ ഇ​ദ്ദേ​ഹം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ധ​ന​കാ​ര്യ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​മാ​യും രൂ​പ​ത​യു​ടെ നി​യ​മോ​പ​ദേ​ശ​ക​നാ​യും പ്ര​വ​ര്‍ത്തി​ച്ചുവ​രു​ന്നു. മ​ക​ന്‍ അ​ഡ്വ.​ടോം തോ​മ​സ് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ്.

Latest News

Corehub Up