Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adv. R. Govindan

ദേ​വ​സ്വം ബോ​ർ​ഡ് അ​ഴി​മ​തി: ആ​ദ്യ സ്ഥാ​ന​ച​ല​നം അ​ഡ്വ. ആ​ർ.​ഗോ​വി​ന്ദ​ന്

ചാ​​​ത്ത​​​ന്നൂ​​​ർ: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സം ബോ​​​ർ​​​ഡി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​ത് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്ന മു​​​ൻ എം​​​എ​​​ൽ​​​എ അ​​​ഡ്വ. ആ​​​ർ.​​​ഗോ​​​വി​​​ന്ദ​​​നെ​​​തി​​​രേയാ​​​യി​​​രു​​​ന്നു.

ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത​​​നാ​​​യ പോ​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ.​​​ഗോ​​​വി​​​ന്ദ​​​ന് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ത്വം അ​​​ന്ന് രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​യും വ​​​ന്നു. 1957 ലെ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കു​​​ന്ന​​​ത്തൂ​​​ർ ദ്വ​​​യാം​​​ഗ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നും വി​​​ജ​​​യി​​​ച്ച അ​​​ഡ്വ. ആ​​​ർ. ഗോ​​​വി​​​ന്ദ​​​ൻ വി​​​മോ​​​ച​​​ന സ​​​മ​​​ര​​​കാ​​​ല​​​ത്ത് ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു.

ഒ​​​റ്റ അം​​​ഗ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ. അ​​​ഡ്വ. ആ​​​ർ.​​​ഗോ​​​വി​​​ന്ദ​​​നെ കൂ​​​റു​​​മാ​​​റ്റാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം പ​​​തി​​​നെ​​​ട്ട​​​ട​​​വും പ​​​യ​​​റ്റി​​​യെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പാ​​​ർ​​​ട്ടി​​​ക്കൂ​​​റ് പ്ര​​​ലോ​​​ഭ​​​ന​​​ങ്ങ​​​ളെ​​​യെ​​​ല്ലാം അ​​​തി​​​ജീ​​​വി​​​ച്ചു. പാ​​​ർ​​​ട്ടി​​​യി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ന്നു.

ചാ​​​ത്ത​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ 1967 ലെ ​​​ഐ​​​ക്യ​​​മു​​​ന്ന​​​ണി മ​​​ന്ത്രി​​​സ​​​ഭാ കാ​​​ല​​​ത്ത് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​യും മു​​​മ്പേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നു. പ്ര​​​ശ്നം വ​​​ഷ​​​ളാ​​​കും മു​​​മ്പേ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ട് അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മൊ​​​ത്ത് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി ധ​​​ന​​​സ​​​മ്പാ​​​ദ​​​നം ന​​​ട​​​ത്തി എ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ ആ​​​രോ​​​പ​​​ണം.

Latest News

Corehub Up