ചാത്തന്നൂർ:ചാത്തന്നൂരി െ ന്റ നഗര ഗ്രാമ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.ആർ. രാജേന്ദ്രൻ റോഡ് ഷോ നടത്തി.
തുറന്ന ജീപ്പിൽ സഞ്ചരിച്ച ആർ. രാജേന്ദ്രനൊപ്പം ജി. എസ്. ജയലാൽ എംഎൽഎ, കെ. സേതുമാധവൻ എന്നിവരുമുണ്ടായിരുന്നു. സ്ത്രീകളും,യുവാക്കളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. കൊടികളും പ്ലക്കാടുമായി നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങൾ സ്ഥാനാർഥിയുടെ വാഹനത്തിനു പിന്നിൽ അണിനിരന്നു.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ ഷാൾ അണിയിച്ചും പൂക്കൾ നൽകിയും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു.പൂയപ്പള്ളിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മരുതമൺപള്ളി, കുരിശുംമൂട്, ചെങ്കുളം, കട്ടച്ചൽആദിച്ചനല്ലൂർ, മൈലക്കാട്, വൈദ്യശാല, കൊട്ടിയം,ശീമാട്ടി,കല്ലുവാതുക്കൽ,വട്ടക്കുഴിക്കൽ, വേളമാനൂർ, കുളമട, പാരിപ്പള്ളി - പുത്തൻകുളം, ഡോക്ടർ മുക്ക്, മാവിൻമൂട് പരവൂർ,നെടുങ്ങോലം, എംഎൽഎ ജംഗ്ഷൻ, പുന്നമൂട്,ചിറകരത്താഴം,ഉളിയനാട്,കോതേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു. സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി. വി. സത്യൻ, ജില്ലാ കമ്മിറ്റിയംഗം വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം കെ എസ് . ബിനു, സിപിഐ മണ്ഡലം സെക്രട്ടറിമാരായ അഡ്വ.ആർ. ദിലീപ് കുമാർ, പാരിപ്പള്ളി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.