Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdvaitJain

America

ച​രി​ത്ര​മെ​ഴു​തി നാ​ല് വ​യ​സു​കാ​ര​ൻ; ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പു​സ്ത​ക ര​ച​യി​താ​വാ​യി അ​ദ്വൈ​ത് ജെ​യി​ൻ

ന്യൂ​ജ​ഴ്സി: ലോ​ക റി​ക്കാ​ർ​ഡു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ അ​ദ്വൈ​ത് ജെ​യി​ൻ. ന്യൂ​ജേ​ഴ്സി​യി​ലെ സൗ​ത്ത് ബ്ര​ൺ​സ്വി​ക്കി​ൽ നി​ന്നു​ള്ള അ​ദ്വൈ​ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പു​സ്ത​ക ര​ച​യി​താ​വെ​ന്ന നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

"പാ​ണ്ഡ പ​ബ്ലി​ഷിം​ഗ് ഏ​ജ​ൻ​സി' വ​ഴി ഈ ​വ​ർ​ഷം ആ​ദ്യം ത​ന്‍റെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ വെ​റും മൂ​ന്ന് വ​യ​സു 345 ദി​വ​സ​വു​മാ​യി​രു​ന്നു അ​ദ്വൈ​തി​ന്‍റെ പ്രാ​യം. "ഡീ​നോ ലേ​ൺ​സ് നോ​ട്ട് ടു ​വേ​സ്റ്റ് ഫു​ഡ്' എ​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പേ​ര്.

പു​സ്ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം

പു​തി​യ പ്രീ​സ്‌​കൂ​ളി​ൽ ചേ​ർ​ന്ന​പ്പോ​ൾ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന അ​ദ്വൈ​തി​ന്‍റെ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന് ആ​ധാ​രം. ഭ​ക്ഷ​ണ പാ​ഴാ​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് പു​സ്ത​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഡീ​നോ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത്.

ചു​വ​രു​ക​ളി​ൽ വ​ര​ച്ചു​തു​ട​ങ്ങി​യ ല​ളി​ത​മാ​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്വൈ​ത് ത​ന്‍റെ ക​ഥ പ​റ​യ​ൽ ശേ​ഷി പ്ര​ക​ടി​പ്പി​ച്ച​ത്. മ​ക​ന്‍റെ ആ​ശ​യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ചു​രു​ക്ക​ക്ക​ഥ​ക​ളാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ളാ​യ നീ​ര​ജ് കു​മാ​റും സോ​ണ​ൽ ബ​ൻ​സാ​ലും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 2025 ജൂ​ലൈ​യി​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 10 മാ​സം കൊ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ലോ​ക​മെ​മ്പാ​ടും ഇ​തി​നോ​ട​കം 1,300-ല​ധി​കം കോ​പ്പി​ക​ൾ വി​റ്റ​ഴി​ഞ്ഞ​താ​യും വി​ൽ​പ്പ​ന പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ദ്വൈ​തി​ന്‍റെ പി​താ​വ് നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ബി​ന​യ ശ്രീ​കാ​ന്ത പ്ര​ധാ​ൻ അ​ദ്വൈ​തി​നെ നേ​രി​ട്ട് ഓ​ഫീ​സി​ൽ വ​രു​ത്തി ആ​ദ​രി​ച്ചു.

അ​ദ്വൈ​തി​ന്‍റെ 12 വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി അ​വ്യ​യും എ​ഴു​ത്തു​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​ണ് എ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ദി ​കോ​ൾ ഓ​ഫ് ദി ​നെ​ത​ർ ആ​ണ് അ​വ്യ​യു​ടെ പു​സ്ത​കം.

നി​ല​വി​ൽ ഡീ​നോ​യു​ടെ പു​തി​യ പാ​ഠ​ങ്ങ​ളു​മാ​യി അ​ടു​ത്ത ഭാ​ഗം എ​ഴു​തു​ന്ന തി​ര​ക്കി​ലാ​ണ് കൊ​ച്ചു​ക​ലാ​കാ​ര​നാ​യ അ​ദ്വൈ​ത്.

Latest News

Corehub Up