മുക്കം: എസ്എംഎ ബാധിച്ച കല്ലുരുട്ടിയിലെ മൂന്നു കുരുന്നുകളുടെ ചികിത്സയ്ക്ക് ഭാരിച്ച തുക കണ്ടെത്താൻ നാടൊന്നാകെ പ്രയത്നം നടത്തുന്നതിനിടെ ഒരു മൂന്നാം ക്ലാസുകാരൻ തന്റെ സമ്പാദ്യം ചികിത്സയ്ക്ക് സംഭാവന ചെയ്തു. മണാശേരി ഗവ.യുപി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ശ്രീഹരി രഞ്ജിത്താണ് തനിക്കൊരു സൈക്കിൾ വാങ്ങാൻ വേണ്ടി സ്വരൂപികരിച്ചു കൊണ്ടിരിക്കുന്ന നാണയത്തുട്ടുകളടങ്ങുന്ന പണക്കുടുക്ക സ്കൂൾ പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്. ശ്രീഹരിയുടെ നല്ല മനസിനെ മാതാപിതാക്കളും പിന്തുണച്ചു. അഗസ്ത്യൻമുഴി പരതയിൽ അപർണയുടെയും തൊണ്ടിമ്മൽ ഇരുന്ന കുഴിയിൽ രഞ്ജിത്തിന്റെയും മകനാണ് ശ്രീഹരി.