Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Affidavit

ജി. ​സു​ധാ​ക​ര​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി; സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​സ്തി വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ജി. ​സു​ധാ​ക​ര​ൻ ആ​സ്തി വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സി​പി​എ​മ്മും ജി. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര പോ​രാ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്‌​ക്കൊ​പ്പം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​യി സു​ധാ​ക​ര​ൻ ത​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യൊ​രു തു​ക കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. സു​ധാ​ക​ര​ന്‍റെ മ​ക​ൾ, മ​രു​മ​ക​ൾ, മ​ക​ൻ, ഭാ​ര്യ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ഈ ​പ​ണം കൈ​മാ​റി​യ​തെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ക്കു​ന്നു. ഈ ​ഇ​ട​പാ​ടു​ക​ൾ തെ​ളി​യി​ക്കു​ന്ന ബാ​ങ്ക് രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പ​രാ​തി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു മ​റ്റ് ഗൗ​ര​വ​ക​ര​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

സത്യവാങ്മൂലം എവിടെ?; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കോടതി


ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ ദു​ര​ന്ത​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 26ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​താ​ണ് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം എ​ന്തൊ​ക്കെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര അ​ല​സ​ത കാ​ണി​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു സം​ഭ​വു​മു​ണ്ടാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Kerala

വിസി നിയമനത്തിലെ സമവായം: സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.

ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്‌മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചുകൊണ്ടുള്ള വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കിയിരുന്നു.

നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

Latest News

Corehub Up