Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afghanistan Series

പ​രി​ക്ക്; അ​ഫ്ഗാ​ൻ പ​ര​മ്പ​ര​യി​ൽ നി​ന്ന് വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ സ്പി​ന്ന​ർ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്താ​യി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ് താ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ടീം ​മാ​നേ​ജു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. 

ഈ ​മാ​സം അ​വ​സാ​നം ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​രു​ണി​ന് ക​ളി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​രി​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യി ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് താ​രം ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. വ​രു​ണി​ന് പ​ക​രം പ​ക​ര​ക്കാ​ര​നെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​ക്ഷ​ർ പ​ട്ടേ​ൽ, ര​വി ബി​ഷ്ണോ​യ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​ർ ടീ​മി​ൽ സ്പി​ന്ന​ർ​മാ​രാ​യു​ണ്ട്.

അ​തേ​സ​മ​യം അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ടി 20 ​പ​ര​മ്പ​ര ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങും. ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം 7.30നാ​ണ് മ​ത്സ​രം. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ അ​ഫ്ഗാ​നി​സ്ഥാ​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

Latest News

Corehub Up