Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afghanistan-Pakistan War

തീവ്രവാദത്തിന്‍റെ പ്രായോജകർ തമ്മിൽ തീവ്രവാദത്തിന്‍റെ പേരിൽ ഏറ്റുമുട്ടൽ

കാ​​​ബൂ​​​ൾ: തീ​​​വ്ര​​​വാ​​​ദ​​​ത്തെ വ​​​ള​​​ർത്തി​​​ വ​​​ലു​​​താ​​​ക്കി അ​​​വ​​​ശ്യ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ൾ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന കൗതുകമാണ് അ​​​ഫ്ഗാ​​​ൻ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ യു​​​ദ്ധ​​​ത്തി​​​നു​​​ള്ള​​​ത്. തൊ​​​ണ്ണൂ​​​റു​​​ക​​​ളി​​​ൽ താ​​​ലി​​​ബാ​​​ൻ പ്ര​​​സ്ഥാ​​​നം പി​​​റ​​​വി​​​കൊ​​​ണ്ട​​​തു​​​ത​​​ന്നെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മ​​​ദ്ര​​​സ​​​ക​​​ളി​​​ലാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സൈ​​​ന്യ​​​വും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ദീ​​​ർ​​​ഘ​​​കാ​​​ലം താ​​​ലി​​​ബാ​​​നി​​​ൽ വ​​​ലി​​​യ​​​തോ​​​തി​​​ൽ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യി​​​രു​​​ന്നു.

2021ൽ ​​​അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യു​​​ടെ പി​​​ന്മാ​​​റ്റ​​​ത്തോ​​​ടെ താ​​​ലി​​​ബാ​​​ൻ വീ​​​ണ്ടും അ​​​ഫ്ഗാ​​​ൻ ഭ​​​ര​​​ണം പി​​​ടി​​​ച്ച​​​പ്പോ​​​ൾ ആ​​​ദ്യം സ്വാ​​​ഗ​​​തം ചെ​​​യ്ത​​​വ​​​രി​​​ലും പാ​​​ക്കി​​​സ്ഥാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. “അ​​​ടി​​​മ​​​ത്ത​​ത്തി​​​ന്‍റെ ച​​​ങ്ങ​​​ല അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ പൊ​​​ട്ടി​​​ച്ചെ​​​റി​​​ഞ്ഞു” എ​​​ന്നാ​​​ണ് അ​​​ന്ന​​​ത്തെ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, പ​​​ഴ​​​യ​​​തു​​​പോ​​​ലെ വ​​​രു​​​തി​​​യി​​​ൽ നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മ​​​ല്ല താ​​​ലി​​​ബാ​​​നെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നു വൈ​​​കാ​​​തെ മ​​​ന​​​സിലാ​​​യി.

ടി​​​ടി​​​പി​​​യും ബ​​​ലൂ​​​ച് വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളും

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗോ​​​ത്ര​​​മേ​​​ഖ​​​ലക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ എ​​​ന്ന ഭീ​​​ക​​​ര​​​പ്ര​​​സ്ഥാ​​​ന​​​വും (ടി​​​ടി​​​പി- പാ​​​ക് താ​​​ലി​​​ബാ​​​നെ​​​ന്നും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു) ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടു​​​ന്ന വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളും അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​ണ് ഇ​​പ്പോ​​ഴ​​ത്തെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണം. ടി​​​ടി​​​പി​​​യു​​​ടെ പ​​​ല നേ​​​താ​​​ക്ക​​​ളും ബ​​​ലൂ​​​ച് വി​​​ഘ​​​ട​​​നവാദിക​​​ളും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു. അ​​​ഫ്ഗാ​​​ൻ താ​​​ലി​​​ബാ​​​ൻ ഇ​​​വ​​​ർ​​​ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ല്കു​​​ന്ന​​​താ​​​യും പ​​​റ​​​യു​​​ന്നു.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ താ​​​ലി​​​ബാ​​​ൻ നി​​​ഷേ​​​ധി​​​ക്കു​​​കയാണ്. ത​​​ങ്ങ​​​ളു​​​ടെ ശ​​​ത്രു​​​ക്ക​​​ളാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന് പാ​​​ക്കി​​​സ്ഥാ​​​ൻ പി​​​ന്തു​​​ണ ന​​​ല്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും താ​​​ലി​​​ബാ​​​ൻ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ത് ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ

പാ​​​ക്-​​​അ​​​ഫ്ഗാ​​​ൻ യു​​​ദ്ധം കഴിഞ്ഞ വർഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലേ തു​​​ട​​​ങ്ങി​​​യ​​​താ​​​ണ്. ഇ​​​രുവി​​​ഭാ​​​ഗ​​​വും അ​​​തി​​​ർ​​​ത്തിപ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​നു പ​​​ട്ടാ​​​ള​​​ക്കാ​​​രും സി​​​വി​​​ലി​​​യ​​​ന്മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ വ​​​ലി​​​യ ​​​തോ​​​തി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. തു​​​ർ​​​ക്കി, ഖ​​​ത്ത​​​ർ, സൗ​​​ദി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ അ​​​ന്നു​​​ണ്ടാ​​​ക്കി​​​യ ദു​​​ർ​​​ബ​​​ല വെ​​​ടി​​​നി​​​ർ​​​ത്ത​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ത​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.
ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ക് വ്യോ​​​മ​​​സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ര​​​ണ്ട് അ​​​തി​​​ർ​​​ത്തി പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. തു​​​ട​​ർ​​​ന്ന് താ​​​ലി​​​ബാ​​​ന്‍റെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.ഇ​​​താ​​​ണ് കാ​​​ബൂ​​​ളി​​​ല​​​ട​​​ക്കം ബോം​​​ബി​​​ടാ​​​ൻ പാ​​​ക് സേ​​​ന​​​യെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. 

അ​​​ടു​​​ത്തി​​​ടെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ അ​​​ഫ്ഗാ​​​ൻ ഭീ​​​ക​​​ര​​​രാ​​​ണെ​​​ന്ന​​​തി​​​നു നി​​​ഷേ​​​ധി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത തെ​​​ളി​​​വു​​​ണ്ടെ​​​ന്നാ​​​ണ് പാ​​​ക് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

മേ​​​ൽ​​​ക്കൈ പാ​​​ക്കി​​​സ്ഥാ​​​ന്

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ തി​​​രി​​​ച്ച​​​ടി തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. ശ​​​ക്ത​​​മാ​​​യ വ്യോ​​​മ​​​സേ​​​ന​​​യു​​​ള്ള അ​​​ണ്വാ​​​യു​​​ധ​​​ശ​​​ക്തി​​​യാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ നേ​​​രി​​​ടാ​​​നു​​​ള്ള ശേ​​​ഷി താ​​​ലി​​​ബാ​​​നി​​​ല്ല. സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു ന​​​ടു​​​വി​​​ലാ​​ണു താ​​​ലി​​​ബാ​​​ൻ.

സൈ​നി​ക​രു​ടെ എ​ണ്ണം​കൊ​ണ്ടും ആ​യു​ധ​ശേ​ഷി​കൊ​ണ്ടും താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​നോ​ടു കി​ട​നി​ൽ​ക്കു​ന്ന എ​തി​രാ​ളി​യ​ല്ല. സോ​വ്യ​റ്റ് സേ​ന​യും അ​മേ​രി​ക്ക​ൻ സേ​ന​യും ഉ​പേ​ക്ഷി​ച്ചു പോ​യ​തും ക​രി​ഞ്ച​ന്ത​യി​ൽ​നി​ന്നു വാ​ങ്ങി​യ​തു​മാ​യ ആ​യു​ധ​ങ്ങ​ളാ​ണ് അ​വ​ർ​ക്കു​ള്ള​ത്.

Latest News

Corehub Up