Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : African

എ​ബോ​ള: ഛത്തീ​സ്ഗ​ഡി​ൽ മൂ​ന്ന് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

റാ​യ്പൂ​ർ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന എ​ബോ​ള വൈ​റ​സ് സം​ശ​യ​ത്തെ തു​ട​ർ​ന്ന് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ ഛത്തീ​സ്ഗ​ഡി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് പേ​രെ​യാ​ണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ഭാ​ഗ​മാ​യി 21 ദി​വ​സ​ത്തേ​ക്ക് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ അ​ത് കൈ​കാ​ര്യം ചെ​യ്യാ​നാ​യി സം​സ്ഥാ​നം പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന് ഛത്തീ​സ്ഗ​ഡ് ആ​രോ​ഗ്യ​മ​ന്ത്രി ശ്യാം ​ബി​ഹാ​രി ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളും ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ളും ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.​ ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ച്ചാ​ണ് ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദു​ർ​ഗി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് മൂ​വ​രെ​യും പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​വ​രെ എ​ബോ​ള വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up