അഗളി: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. അഗളി സബ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് വിളംബര ജാഥയോടുകൂടി ഉത്സവപരിപാടികൾ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന നവാസ് അധ്യക്ഷയായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കായിക താരങ്ങൾ തുടങ്ങിയവർ വിളംബരജാഥയുടെ ഭാഗമായി. 15ന് വൈകുന്നേരം അഞ്ചിന് സന്തോഷ് അട്ടപ്പാടി നയിക്കുന്ന സംഗീത വിരുന്നോടെ കേരളോത്സവം സമാപിക്കും.