Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agastya Nanda

വീ​ര​നാ​യ​ക​ന്‍ അ​രു​ണ്‍ ഖേ​ത​ര്‍​പാ​ലാ​യി അ​മി​താ​ഭ് ബ​ച്ച​ന്‍റെ കൊ​ച്ചു​മ​ക​ൻ; ഇ​ക്കി​സ് ട്രെ​യി​ല​ർ

1971-ലെ ​ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധ​ത്തി​ലെ വീ​ര​നാ​യ​ക​ന്‍ സെ​ക്ക​ന്‍​ഡ് ലെ​ഫ്റ്റ​ന​ന്‍റ് അ​രു​ണ്‍ ഖേ​ത​ര്‍​പാ​ലി​ന്‍റെ യ​ഥാ​ര്‍​ഥ ക​ഥ പ​റ​യു​ന്ന ഇ​ക്കി​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

പാ​കി​സ്ഥാ​നെ വി​റ​പ്പി​ച്ച വീ​ര​സൈ​നി​ക​ന്‍ അ​രു​ണ്‍ ഖേ​ത​ര്‍​പാ​ലാ​യി ബ​ച്ച​ന്‍റെ കൊ​ച്ചു​മ​ക​ന്‍ അ​ഗ​സ്ത്യ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. പാ​കി​സ്ഥാ​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ല്‍ ജ്വ​ലി​ക്കു​ന്ന വീ​ര​നാ​ണ് അ​ര​ണ്‍ ഖേ​ത​ര്‍​പാ​ല്‍.

ദേ​ശ​ഭ​ക്തി​യു​ടെ മ​റ്റൊ​രു സ​മ്പൂ​ര്‍​ണ​ഇ​തി​ഹാ​സ​മാ​ണ് ഇ​ന്ത്യ-​പാ​ക് യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ക്കി​യ ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ട്രെ​യി​ല​റി​നെ അ​മി​താ​ഭ് ബ​ച്ച​ന്‍ പ്ര​ശം​സി​ക്കു​ക​യും ത​ന്‍റെ ചെ​റു​മ​ക​ന്‍ അ​ഗ​സ്ത്യ​ക്ക് വി​ജ​യം നേ​രു​ക​യും ചെ​യ്തു.

ബ​ച്ച​ന്‍ ത​ന്‍റെ എ​ക്‌​സ് ഹാ​ന്‍​ഡി​ല്‍ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പ​ങ്കു​വ​യ്ക്കു​ക​യും അ​ഗ​സ്ത്യ​ക്ക് വേ​ണ്ടി ഒ​രു കു​റി​പ്പ് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

അ​ഗ​സ്ത്യാ... നി​ന്നെ​ക്കു​റി​ച്ച് അ​ഭി​മാ​നി​ക്കു​ന്നു... സ്‌​നേ​ഹ​വും വി​ജ​യാ​ശം​സ​ക​ളും. ഡി​സം​ബ​ര്‍ 25 ന് ​ഒ​രു​രാ​ജ്യ​ത്തി​ന്‍റെ ധീ​ര​ത സി​നി​മാ​ശാ​ല​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ചെ​യ്യു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​രം വീ​ര​ച​ക്ര നാ​യ​ക​നാ​യ സെ​ക്ക​ന്‍​ഡ് ലെ​ഫ്റ്റ​ന​ന്‍റ് അ​രു​ണ്‍ ഖേ​ത​ര്‍​പാ​ലി​ന്‍റെ പ​റ​യ​പ്പെ​ടാ​ത്ത യ​ഥാ​ര്‍​ഥ ക​ഥ​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക... ഈ ​ക്രി​സ്മ​സി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​ശാ​ല​ക​ളി​ല്‍... ബ​ച്ച​ന്‍ കു​റി​ച്ചു.

Latest News

Corehub Up