തിരുവനന്തപുരം: ജില്ലാ ജുഡീഷ്യൽ ഓഫിസർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സുപ്രീംകോടതി നിർദേശാനുസരണമാണു നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സാധൂകരിക്കാനും തീരുമാനിച്ചു.
സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനൽ നിശ്ചയിച്ചു.
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഐസിയുവിൽ അതിക്രമത്തിനിരയായ കോഴിക്കോട് സ്വദേശിയായ യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചു ലക്ഷം ധനസഹായം അനുവദിക്കാനും തീരുമാനിച്ചു.