സ്റ്റോക്ക്ഹോം: സ്വീഡനില്‍ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 14 ആക്കി കുറച്ചു. സ്വീഡിഷ് പാര്‍ലമെന്റ് ഇതിന് അംഗീകാരം നല്കി. 281 പേര് അനുകൂലിച്ചപ്പോള്‍ 66 പേര് എതിര്‍ത്തു. രണ്ടു പേര് വിട്ടുനിന്നു.
കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ 14 വയസ് മുതലുള്ളവര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കും. ശിക്ഷയ്ക്കുള്ള കുറഞ്ഞ പ്രായം 13 ആക്കണമെന്നായിരുന്നു സ്വീഡനിലെ സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഇതിന് പാര്‍ലമെന്റില്‍ പിന്തുണ ലഭിക്കില്ലെന്നു വ്യക്തമായതോടെയാണ് കുറഞ്ഞ പ്രായം 14 ആക്കിയത്. സ്വീഡന് ഡെമോക്രാറ്റ്സ് നേതാവ് ജിമ്മി അകെസണ് തീരുമാനത്തെ സ്വാഗതം ചെയ്തു.