Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgeismInTech

Video

ടെ​ക് ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച് സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യി മു​ൻ അ​ഡോ​ബി എ​ഞ്ചി​നീ​യ​ർ

ടെ​ക്നോ​ള​ജി ലോ​ക​ത്ത് കാ​ൽ നൂ​റ്റാ​ണ്ടോ​ള​മു​ള്ള ക​രി​യ​റി​നും അ​നു​ഭ​വ​സ​മ്പ​ത്തി​നും ശേ​ഷം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു തൊ​ഴി​ൽ​മേ​ഖ​ല സ്വീ​ക​രി​ച്ച് അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ് കൊ​ള​റാ​ഡോ സ്വ​ദേ​ശി​യാ​യ ജെ​യിം​സ് സ്ട്രോ​ൺ.

ആ​ഗോ​ള പ്ര​മു​ഖ ക​മ്പ​നി​യാ​യ അ​ഡോ​ബി ഡി​ജി​റ്റ​ൽ വീ​ഡി​യോ​യി​ൽ സീ​നി​യ​ർ സോ​ഫ്റ്റ്‌​വെ​യ​ർ ക്വാ​ളി​റ്റി എ​ഞ്ചി​നീ​യ​റാ​യി​രു​ന്ന അ​ദ്ദേ​ഹം, ജോ​ലി ന​ഷ്ട​പ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യി ജീ​വി​ത​ത്തി​ന്‍റെ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ച​ത്.

ലേ​ഓ​ഫി​ന് ശേ​ഷം അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ നി​ര​ന്ത​രം ശ്ര​മി​ച്ചെ​ങ്കി​ലും ഐ​ടി മേ​ഖ​ല​യി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന അ​വ​ഗ​ണ​ന​യും പ്രാ​യ​വി​വേ​ച​ന​വു​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ലി​ങ്ക്ഡ്ഇ​നി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ ക​രി​യ​റി​നെ അ​പേ​ക്ഷി​ച്ച് വേ​ത​നം വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും, ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നു​ക​ൾ​ക്ക് മു​ന്നി​ലെ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളേ​ക്കാ​ൾ 40 അ​ടി നീ​ള​മു​ള്ള ബ​സ് ഓ​ടി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ ഏ​റെ ആ​ശ്വാ​സ​വും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച അ​ദ്ദേ​ഹം, ത​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞ കോ​ർ​പ്പ​റേ​റ്റ് സം​സ്കാ​ര​ത്തി​ന് മി​ക​ച്ചൊ​രു ഭാ​വി​യി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു​ത​ന്ന​തി​ന് ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി​യ ഈ ​അ​നു​ഭ​വം കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്തെ ക​ടു​ത്ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്നു. ഐ​ടി രം​ഗ​ത്ത് മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന പ്രാ​യ​വി​വേ​ച​ന​ത്തെ​ക്കു​റി​ച്ചും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ ഉ​ണ്ടാ​കു​ന്ന തൊ​ഴി​ൽ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​യി​ട്ടും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മ​റ്റ് നി​സാ​ര ജോ​ലി​ക​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന നി​ര​വ​ധി പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ സ​മാ​ന അ​നു​ഭ​വ​ങ്ങ​ളും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

Latest News

Corehub Up