ന്യൂഡല്‍ഹി: സമൂഹ മാധ്യമമായ എക്സിലുള്ള ഇന്ത്യക്കാർക്ക് ആക്രമണോത്സുകത സാധാരണമെന്ന് പഠന റിപ്പോര്‍ട്ട്. സാമൂഹിക, സാമ്പത്തിക, കായിക, രാഷ്ട്രീയ വിഷയങ്ങളിലെ ഇന്ത്യക്കാരുടെ പ്രകടനമാണ് പഠനവിധേയമാക്കിയത്.
വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത എക്സിലെ ഏകദേശം 1,31,822 അധികം പോസ്റ്റുകള്‍ പരിശോധിച്ചാണ് ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെയും ഗോവ ബിസിനസ് സ്കൂളിലെയും ഗവേഷകര്‍ പഠനം നടത്തിയത്.
ശ്രദ്ധ വാക്കര്‍ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 18307 പോസ്റ്റുകളും, അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൽ 29664 ഉം, 2022 ടി-20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയുടെ 3906ഉം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും 69474 പോസ്റ്റുകളും അതില്‍ ഉള്‍പ്പെടുന്നു.