Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agraharas

ആദിശങ്കര മണ്ണിലെ അഗ്രഹാരപ്പെരുമ

വീ​ടു​ക​ളു​ടെ പൂ​മാ​ല എ​ന്നാ​ണ് അ​ഗ്ര​ഹാ​രം എ​ന്ന പ​ദ​ത്തി​ന് അ​ര്‍​ഥം. ബ്രാ​ഹ്‌മണ​ര്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളു​ടെ കൂ​ട്ട​മാ​ണ് അ​ഗ്ര​ഹാ​രം. കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ടി​നു പു​റ​മേ, ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ലും ക​ര്‍​ണാ​ട​ക​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ലും അ​ഗ്ര​ഹാ​ര​ങ്ങ​ള്‍ ഏറെ കാ​ണാം.

‘ഇ​ന്ദ്ര​നീ​ലം ചൂ​ടി അ​ഗ്ര​ഹാ​രം തേ​ടി
പു​ഷ്യ​രാ​ഗ​ത്തേ​രി​ല്‍ വ​ന്നു ന​വ​രാ​ത്രി..
ഇ​ന്നു പൂ​മ്പ​രാ​ഗം ചാ​ര്‍​ത്തി​നി​ന്നു ശു​ഭ​രാ​ത്രി...’

യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ പ്ര​സി​ദ്ധ​മാ​യ പാ​ട്ടു​വ​രി​ക​ള്‍​ക്കും എ​ത്ര​യോ മു​ന്പ് ദക്ഷി​ണേ​ന്ത്യ​ന്‍ മ​ന​സു​ക​ള്‍ അ​ഗ്ര​ഹാ​ര​ങ്ങളുടെ അ​നു​പ​മ​മാ​യ അ​ന്ത​രീ​ക്ഷ​ങ്ങ​ളെ പ്ര​ണ​യി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. കേ​ര​ള​ത്തി​ന് അ​ഗ്ര​ഹാ​ര​ങ്ങ​ളു​ടെ പൈ​തൃ​ക​ചാ​രു​ത പ​ക​ര്‍​ന്ന​തി​ല്‍ ക​ല്പാ​ത്തി​യോ​ടും പാ​ല​ക്കാ​ടി​നോ​ടു​മാ​ണു വ​ലി​യ ക​ട​പ്പാ​ട്.
ത​ല​പ്പൊ​ക്ക​മു​ള്ള ആ​ധു​നി​ക നി​ര്‍​മി​തി​ക​ള്‍ എല്ലായിടത്തും ആ​ധു​നി​ക​ത​യു​ടെ അ​ട​യാ​ള​മി​ടു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കു​മു​ണ്ട് ഒ​രു അ​ഗ്ര​ഹാ​ര​പ്പെ​രു​മ. നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​ദീ​പ​ശോ​ഭ​യി​ല്‍ പെ​രി​യാ​ര്‍ തീ​ര​ത്തു കാ​ല​ടി​യി​ല്‍ ആ​ദി​ശ​ങ്ക​ര​ന്‍റെ ജ​ന്മ​ഗൃ​ഹ​ത്തോ​ടു കി​ന്നാ​രം പ​റ​ഞ്ഞു നി​ല്‍​ക്കു​ന്ന അ​ഗ്ര​ഹാ​രം.

ശ​ങ്ക​ര​ചൈ​ത​ന്യം

ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ജ​ന്മ​ഗൃ​ഹ​വും ജ​ന്മ​ഭൂ​മി​ക്ഷേ​ത്ര​വും കാ​ല​ടി​യി​ലാ​ണെ​ന്ന​തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​ത് നൂ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പാ​ണ്. തു​ട​ര്‍​ന്നു പെ​രി​യാ​ര്‍ തീ​ര​ത്തെ ഈ ​പൈ​തൃ​ക​കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജ​ക​ള്‍​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കും ബ്രാ​ഹ്‌മണ​സമുദായ​ത്തി​ല്‍നി​ന്നു​ള്ള​വ​രെ കൊ​ണ്ടു​വ​ന്നു പാ​ര്‍​പ്പി​ക്കാ​നാ​ണ് അ​ഗ്ര​ഹാ​രം സ​ജ്ജ​മാ​ക്കി​യ​ത്. ശ​ങ്ക​ര ജ​ന്മ​ഭൂ​മി​ ക്ഷേ​ത്ര​ത്തി​ന്‍റെ ചു​മ​ത​ലയിലുള്ള ശൃം​ഗേ​രി മ​ഠ​ത്തി​ലെ സ്വാ​മി​മാ​ര്‍ അ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടു പ്ര​ത്യേ​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് അ​നു​വ​ദി​ച്ച 25 ഏ​ക്ക​റി​ല്‍ അ​ങ്ങ​നെ നൂ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പ് അ​ഗ്ര​ഹാ​രമൊരു​ങ്ങി.

അ​ന്നു 18 കു​ടും​ബ​ങ്ങ​ള്‍

ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ സം​സ്കാ​ര​മു​ള്ള ബ്രാ​ഹ്‌മണ​കു​ടും​ബ​ങ്ങ​ളാ​ണു കാ​ല​ടി​ അ​ഗ്ര​ഹാ​ര​ത്തി​ലെ താ​മ​സ​ക്കാ​ര്‍. ആ​രം​ഭ​കാ​ലത്ത് ‍ പ​തി​നെ​ട്ടു കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​രാ​യി​രു​ന്ന ഇ​വ​ര്‍ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു.
അ​രി​പ്പൊ​ടികൊണ്ട് കോ​ല​മെ​ഴു​തി​യ മു​റ്റ​ങ്ങ​ളും വേ​ദ​മ​ന്ത്ര മു​ഖ​രി​ത​മാ​യ പ്ര​ഭാ​ത​ങ്ങ​ളും സ​ന്ധ്യാ​ദീ​പ​ങ്ങ​ള്‍ നി​റ​ഞ്ഞ സാ​യാ​ഹ്ന​ങ്ങ​ളു​മൊ​ക്കെ കാ​ല​ടി​ക്കാ​ര്‍​ക്ക് അ​ഗ്ര​ഹാ​രാ​ന്ത​രീ​ക്ഷ​ത്തി​ല്‍ സു​പ​രി​ചി​ത​മാ​യി.

സ​വി​ശേ​ഷം ഈ ​ഗ്രാ​മം

അ​ഗ്ര​ഹാ​രം ഉ​ള്‍​പ്പെ​ടു​ന്ന നി​ശ്ചി​ത ​പ്ര​ദേ​ശ​ത്ത ‘ഗ്രാ​മം’ എ​ന്നാ​ണു താ​മ​സ​ക്കാ​ര്‍ വി​ളി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ടു മേ​ഞ്ഞ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു ന​ടു​വി​ലൂ​ടെ വി​ശാ​ല​മാ​യ വ​ഴി. അ​വി​ടം ക​ളി​ക​ളും പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി കു​ട്ടി​ക​ള്‍ കൈ​യ​ട​ക്കും. തൊ​ട്ടു​രു​മ്മി​നി​ല്‍​ക്കു​ന്ന വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​രെ​ല്ലാം ഒ​രു കു​ടും​ബം പോ​ലെ. പൊ​തു​വാ​യി മൂ​ന്നു കി​ണ​റു​ക​ളാ​ണ് ഇ​വ​ർ‌​ക്കു​ള്ള​ത്.

ന​വ​രാ​ത്രി പോ​ലു​ള്ള ആ​ഘോ​ഷ​നാ​ളു​ക​ളി​ല്‍ അ​ഗ്ര​ഹാ​ര​ത്തി​ലേ​ക്ക് സ​മീ​പ​വാ​സി​ക​ളു​മെ​ത്തും. ദീ​പാ​ലം​കൃ​ത​മാ​യ അ​ഗ്ര​ഹാ​ര​വും പ​രി​സ​ര​ങ്ങ​ളും കാ​ണാ​ന്‍ ന​ല്ല ച​ന്തം. ബൊ​മ്മ​ക്കൊ​ലു​വു​ണ്ടാ​ക്കി പൂ​ജി​ക്കു​ന്ന​തും മ​ധു​രം പ​ങ്കു​വ​യ്ക്കു​ന്ന​തും ന​വ​രാ​ത്രി​യു​ടെ സൗ​ന്ദ​ര്യ​മാ​ണ്. ന​വ​രാ​ത്രി​ക്ക് വീ​ടു​ക​ളി​ല്‍ സു​മം​ഗ​ലീ​പൂ​ജ​ പ്ര​ധാ​ന ച​ട​ങ്ങാ​ണ്. സു​മം​ഗ​ലി​ക​ള്‍​ക്കു ദ​ക്ഷി​ണ​യാ​യി വെ​റ്റി​ല കൊ​ടു​ക്കു​ന്ന​ത് അ​ഗ്ര​ഹാ​ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ളി​ലു​ണ്ട്.

വി​നാ​യ​ക ച​തു​ര്‍​ഥി​ക്ക് മോ​ദ​ക​മാ​ണു വീ​ടു​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വം. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​ക്കു​മു​ണ്ട് സ​വി​ശേ​ഷ​മാ​യ ആ​ഘോ​ഷം. പൊ​രി, മ​ല​ര്‍, നെ​യ്യ​പ്പം, മ​ധു​ര​ത്തി​ലും ഉ​പ്പി​ലു​മു​ള്ള ചീ​ട എ​ന്നി​വ​യെ​ല്ലാം ആ ​ദി​വ​സ​ങ്ങ​ളി​ല്‍ രു​ചി​പ്രേ​മി​ക​ളെ സം​തൃ​പ്ത​രാ​ക്കും.

കു​ട്ടി​ക​ളെ വേ​ദ​മ​ന്ത്ര​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​ന്‍ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ശാ​സ്ത്രി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​ക​മാ​യ ഈ​ണ​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ചുചൊ​ല്ലു​ന്ന മ​ന്ത്രങ്ങൾ ശൃം​ഗേ​രി മ​ഠ​ത്തി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കും സ​ഞ്ചാ​രി​ക​ള്‍​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ്. ശ​ങ്ക​ര ജ​യ​ന്തി​ദി​ന​ത്തി​ല്‍ ന​ട​ക്കു​ന്ന ര​ഥ​ഘോ​ഷ​യാ​ത്ര​യി​ലു​മു​ണ്ട് അ​ഗ്ര​ഹാ​ര മ​ഹി​മ.

കാ​ല​ടി അ​ഗ്ര​ഹാ​ര​ത്തി​ലെ താ​മ​സ​ക്കാ​ര്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ളാ​യി ഇ​ന്നു ചു​രു​ങ്ങി. പ​ല​രും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ സ്വ​ന്ത​മാ​യി വീ​ടു നി​ര്‍​മി​ച്ചും താ​മ​സം മാ​റ്റി​യും അ​ഗ്ര​ഹാ​ര​ം വി​ട്ടു. മാ​റി​യ ജീ​വി​ത​ശൈ​ലി​യും വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ളും പു​തി​യ മേ​ച്ചി​ല്‍​പ്പു​റ​ങ്ങ​ള്‍ തേ​ടാ​ന്‍ അ​വ​രെ പ്രേ​രി​പ്പി​ച്ച​താ​യി അ​ഗ്ര​ഹാ​ര​ത്തി​ല്‍ ഇ​പ്പോ​ഴു​ള്ള രാ​ജേ​ശ്വ​രി പാ​ട്ടി പ​റ​യു​ന്നു.

എ​ണ്ണം കു​റ​ഞ്ഞു നി​ശ​ബ്‌​ദ​മെ​ങ്കി​ലും, പൈ​തൃ​ക​മ​ഹി​മ​യു​ടെ ശോ​ഭ തെ​ല്ലും ചോ​രാ​തെ, ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ‘കാ​ല​ടി’ പ​തി​ഞ്ഞ മ​ണ്ണി​ന് അ​ഗ്ര​ഹാ​രം എന്നും അ​നു​ഗ്ര​ഹംത​ന്നെ.

Latest News

Corehub Up