Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agri Next Summit

കേ​ര അ​ഗ്രി നെ​ക്സ്റ്റ് സ​മ്മി​റ്റ് നാ​ളെ കൊ​ച്ചി​യി​ൽ

കൊ​​​​ച്ചി: ലോ​​​​ക​​​​ബാ​​​​ങ്ക് സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന കേ​​​​ര പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ഗ്രി നെ​​​​ക്സ്റ്റ് സ​​​​മ്മി​​​​റ്റ്-2026 കൊ​​​​ച്ചി ഡി​​​​ജി​​​​റ്റ​​​​ൽ ഹ​​​​ബ്ബി​​​​ൽ നാ​​​ളെ ​ന​​​​ട​​​​ക്കും.

പു​​​​ത്ത​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സം​​​​സ്ഥാ​​​​ന​​​​ത്തെ കാ​​​​ർ​​​​ഷി​​​​ക​​​മേ​​​​ഖ​​​​ല​​​​യെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള നൂ​​​​ത​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ സ​​​​മ്മി​​​​റ്റ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ർ​​​​ഷ​​​​ക​​​​ർ, കാ​​​​ർ​​​​ഷി​​​​കോ​​​ത്പാ​​​​ദ​​​​ന ക​​​​മ്പ​​​​നി​​​​ക​​​​ൾ, കാ​​​​ർ​​​​ഷി​​​​ക സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, സം​​​​രം​​​​ഭ​​​​ക​​​​ർ, സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ത​​​​മ്മി​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു സ​​​​മ്മി​​​​റ്റി​​​​ൽ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങും.

ഡി​​​​ജി​​​​റ്റ​​​​ൽ കൃ​​​​ഷി, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഓ​​​​ഫ് തി​​​​ങ്സ്, കാ​​​​ർ​​​​ഷി​​​​ക യ​​​​ന്ത്ര​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​നും, ഭ​​​​ക്ഷ്യ​​​സം​​​​സ്ക​​​​ര​​​​ണ​​​​വും മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത കാ​​​​ർ​​​​ഷി​​​​ക സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും, വി​​​​പ​​​​ണ​​​​നം, ക​​​​യ​​​​റ്റു​​​​മ​​​​തി, ക​​​​ർ​​​​ഷ​​​​ക​​​സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ, മ​​​​റ്റു കാ​​​​ർ​​​​ഷി​​​​ക അ​​​​നു​​​​ബ​​​​ന്ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ എ​​​ന്നി​​​വ​​​യി​​​ലാ​​​യി​​​രി​​​ക്കും ​പ്ര​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ.

അ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം ധാ​​​​ര​​​​ണാ​​​പ​​​​ത്ര​​​​ങ്ങ​​​​ളും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ കൈ​​​​മാ​​​​റ്റ ക​​​​രാ​​​​റു​​​​ക​​​​ളും സ​​​​മ്മി​​​​റ്റി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്കും.

Latest News

Corehub Up