പാലമ്പ്ര: അസംപ്ഷൻ ഹൈസ്കൂളിലെ കാർഷിക ക്ലബ് വാർഡ് മെംബർ എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേഴ്സി ജോൺ അധ്യക്ഷത വഹിച്ചു.
സ്കൂൾ മനേജർ ഫാ. ഡോ. ജിയോ കണ്ണംകുളം സിഎംഐ സ്ക്രീനിൽനിന്നു മണ്ണിലേക്ക് എന്ന ആപ്തവാക്യവുമായി ഈ വർഷം ആസൂത്രണം ചെയ്യുന്ന തനതു പ്രവർത്തനമായ കാർഷിക ക്ലബ്ബിനെ പരിചയപ്പെടുത്തി. ഇൻഫാം കർഷകശ്രീ ജേതാവായ റീജ എം. മാത്യുവിനെ ആദരിച്ചു.
അധ്യാപകരായ ട്രീസാ ബെല്ലാ ജോർജ്, ജെറിൻ പി. ജോസ് എന്നിവർ പ്രസംഗിച്ചു.