Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgriculturalFarms

കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകള്‍ വരും: മന്ത്രി

കാ​ഞ്ഞി​ര​പ്പ​ള്ളി: കൃ​ഷി​ഭ​വ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ണ്ണു പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

മ​ണ്ണി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഇ​പ്പോ​ള്‍ ജി​ല്ല​ക​ള്‍ തോ​റു​മു​ള്ള മ​ണ്ണു പ​രി​ശോ​ധ​നാ​ലാ​ബു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ല്‍ താ​ലൂ​ക്കു​ക​ള്‍ തോ​റും ലാ​ബു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ഇ​ന്‍ഫാം ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​ന് അ​തേ വേ​ദി​യി​ല്‍ത​ന്നെ അം​ഗീ​കാ​രം ന​ല്‍കു​ക​യാ​യി​രു​ന്നു കൃ​ഷി​മ​ന്ത്രി.

വി​പ​ണി​യി​ല്‍ വി​ല്‍ക്ക​പ്പെ​ടു​ന്ന ജൈ​വ വ​ള​ങ്ങ​ളു​ടെ​യും ജീ​വാ​ണു വ​ള​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ​ങ്കി​ലും ബ​യോ ക​ണ്‍ട്രോ​ള്‍ ലാ​ബു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് കാ​ര്‍ഷി​ക മേ​ഖ​ല​യ്ക്ക് അ​നു​ഗ്ര​ഹ​വും ഒ​പ്പം അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍സാ​ധ്യ​ത​യു​മാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ആ​വ​ശ്യ​വും സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്‍കി.

ഇ​ന്‍ഫാം ക​ര്‍ഷ​ക​ദി​നാ​ച​ര​ണ​വും കി​സാ​ന്‍ ജെം​സ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് വി​ത​ര​ണ​വും പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

ഭ​ക്ഷ്യസു​ര​ക്ഷ​യ്ക്കാ​യി ഇ​ന്‍ഫാം ആ​വി​ഷ്‌​ക​രി​ച്ച പ​ച്ച​പ്പൊ​ലി​മ​യെ​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യോ​ട് ചേ​ര്‍ന്നു​നി​ല്‍ക്കാ​ന്‍ കൃ​ഷിവ​കു​പ്പ് പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സു​ഭി​ക്ഷ ഭാ​ര​ത​ത്തി​ന് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഒ​രു​ക്കാ​ൻ ഇ​ന്‍ഫാം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. കാ​ര്‍ഷി​ക മേ​ഖ​ല​യി​ലേ​ക്ക് പു​തു ത​ല​മു​റ​യെ എ​ത്തി​ക്കാ​നാ​യി സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ കാ​ര്‍ഷി​ക ക്ല​ബ്ബുക​ള്‍ ആ​രം​ഭി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു.

കൃ​ഷി​യി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍ക്ക് ഗ്രേ​സ് മാ​ര്‍ക്ക് കൊ​ടു​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ന്ന പ​ദ്ധ​തി​യും കൃ​ഷിവ​കു​പ്പ് ന​ട​പ്പാ​ക്കും. വ​ന്യ​മൃ​ഗശ​ല്യം ത​ട​യു​ന്ന​തി​ന് 192 കോ​ടി രൂ​പ വ​നം​വ​കു​പ്പി​ന് കൈ​മാ​റി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

അ​ന്ന​ദാ​താ​ക്ക​ളാ​ണ് ക​ര്‍ഷ​ക​രെ​ന്നും അ​വ​രെ ആ​ദ​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ല സ​ഹ ര​ക്ഷാ​ധി​കാ​രി ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​ല്‍ കൃ​ഷി ഒ​രു വി​ഷ​യ​മാ​യി പ​രി​ഗ​ണി​ക്കാനും അ​തി​ന് ഗ്രേ​സ്മാ​ര്‍ക്ക് ന​ല്‍കാ​നു​മു​ള്ള സ​ര്‍ക്കാ​രി​ന്‍റെ തീ​രു​മാ​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ലാ സ​ഹ ര​ക്ഷാ​ധി​കാ​രി ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.

ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ല്‍, അ​വാ​ര്‍ഡ് ജേ​താ​ക്ക​ളു​ടെ ര​ക്ഷി​താ​വി​ന്‍റെ പ്ര​തി​നി​ധി ഡെ​യ്‌​സി സാ​ബു വേ​ങ്ങ​വേ​ലി​ല്‍, മ​ഹി​ളാ​ സ​മാ​ജ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍സ​മ്മ സാ​ജു കൊ​ച്ചു​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ര്‍ഷ​ക​രു​ടെ മ​ക്ക​ളി​ല്‍ പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യാ​ണ് ഇ​ന്‍ഫാം കി​സാ​ന്‍ ജെം​സ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് ന​ല്‍കി ആ​ദ​രി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​ടു​ക്കി, പാ​ലാ, കോ​ത​മം​ഗ​ലം, ആ​ല​പ്പു​ഴ, പു​ന​ലൂ​ര്‍ കാ​ര്‍ഷി​ക​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 238 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്വ​ര്‍ണ കോ​യി​നും ഫ​ല​ക​വും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ല്‍കി. കു​ട്ടി​ക​ള്‍ക്കൊ​പ്പം അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ആ​ദ​രി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി.

കൂ​ടാ​തെ വി​വി​ധ കാ​ര്‍ഷി​ക​ജി​ല്ല​ക​ളു​ടെ​പ്ര​വ​ര്‍ത്ത​ന മി​ക​വി​ന് സം​ഘ​ട​ന ഏ​ര്‍പ്പെ​ടു​ത്തി​യ ഇ​ന്‍ഫാം കി​സാ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ളും ഇ​ന്‍ഫാം സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ര്‍ഷ​ക​രി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച കാ​ര്‍ഷി​കവി​ള​ക​ള്‍ മൂ​ല്യ​വ​ര്‍ധി​ത​മാ​ക്കി വി​പ​ണി​യി​ല്‍ വി​റ്റു​കി​ട്ടി​യ ലാ​ഭ​ത്തി​ന്‍റെ ഒ​രു വി​ഹി​തം ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കു​ന്ന ഇ​ന്‍ഫാം കി​സാ​ന്‍ ഫെ​യ​ര്‍ ട്രേ​ഡ് പ്രീ​മി​യ​ത്തി​ന്‍റെ വി​ത​ര​ണ​വും ന​ട​ന്നു.

Latest News

Corehub Up