Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agust

പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്നു ; ഓ​​ഗ​​സ്റ്റി​​ൽ എ​​ട്ടു മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്ക് 4.82 %

ന്യൂ​​ഡ​​ൽ​​ഹി: ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല ഉ​​യ​​ർ​​ന്ന തോ​​തി​​ൽ തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​ർ​​ന്നു. നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഓ​​ഫീ​​സ് പു​​റ​​ത്തു​​വി​​ട്ടു താ​​ത്കാ​​ലി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഉ​​പ​​ഭോ​​ക്തൃ വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ഓ​​ഗ​​സ്റ്റി​​ൽ 4.82 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

ജൂ​​ലൈ​​യി​​ലി​​ത് 4.45 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മാ​​സ​​മാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​മാ​​യ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ എ​​ട്ടു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ് ഓ​​ഗ​​സ്റ്റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ക​​ണ്ട പ​​ണ​​പ്പെ​​രു​​പ്പ പ്ര​​വ​​ണ​​ത​​യി​​ൽ​​നി​​ന്ന് വ​​ലി​​യൊ​​രു മാ​​റ്റം സം​​ഭ​​വി​​ച്ച​​താ​​യാ​​ണ് പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. സ​​വാ​​ള ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല വ​​ർ​​ധ​​ന​​യാ​​ണ് ഈ ​​ഓ​​ഗ​​സ്റ്റി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​രാ​​നു​​ണ്ടാ​​യ പ്ര​​ധാ​​ന കാ​​ര​​ണം.

ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക​​യും ഉ​​യ​​ർ​​ന്നു

ഉ​​പ​​ഭോ​​ക്തൃ ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം ഓ​​ഗ​​സ്റ്റി​​ൽ 5.95 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. ജൂ​​ലൈ​​യി​​ൽ 5.52 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ ഭ​​ക്ഷ്യ​​പ​​ണ​​പ്പെ​​രു​​പ്പം 6.13 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​ത് 5.64 ശ​​ത​​മാ​​ന​​മാ​​യി. ജൂ​​ലൈ​​യി​​ൽ യാ​​ഥാ​​ക്ര​​മം 5.79 ശ​​ത​​മാ​​ന​​വും 5.05 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു.

ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വി​​ല​​ക്ക​​യ​​റ്റ സ​​മ്മ​​ർ​​ദം

ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വി​​ല​​ക്ക​​യ​​റ്റ സ​​മ്മ​​ർ​​ദം തു​​ട​​ർ​​ച്ച​​യാ​​യി ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ തു​​ട​​രു​​ന്നു. ജൂ​​ലൈ​​യി​​ലെ 4.84 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഓ​​ഗ​​സ്റ്റി​​ൽ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് 5.23 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം, ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ലും വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ജൂ​​ലൈ​​യി​​ലെ 3.96 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഓ​​ഗ​​സ്റ്റി​​ൽ 4.31 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു.

മു​​ന്നി​​ൽ വെ​​ള്ളി​​യും ഇ​​ഞ്ചി​​യും

ഓ​​ഗ​​സ്റ്റി​​ൽ വെ​​ള്ളി ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം 107.11 ശ​​ത​​മാ​​ന​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ഞ്ചി​​യു​​ടെ വി​​ല​​ക്ക​​യ​​റ്റം 73.82 ശ​​ത​​മാ​​ന​​വും സ​​വാ​​ള​​യു​​ടേ​​ത് 48.27 ശ​​ത​​മാ​​ന​​വു​​മാ​​ണ്. വെ​​ളു​​ത്തു​​ള്ളി​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പം 43.60 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ സ്വ​​ർ​​ണം, ഡ​​യ​​മ​​ണ്ട്, പ്ലാ​​റ്റി​​നം ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടേ​​ത് 35.33 ശ​​ത​​മാ​​ന​​മാ​​യി.

തെ​​ലുങ്കാ​​ന മു​​ന്നി​​ൽത്ത​​ന്നെ

സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കി​​ൽ വ​​ലി​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ പ്ര​​ക​​ട​​മാ​​ണ്. വ​​ൻ​​കി​​ട സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ വ​​ച്ച് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൊ​​ത്തം പ​​ണ​​പ്പെ​​രു​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് തെ​​ലു​​ങ്കാ​​ന​​യി​​ലാ​​ണ് (6.27 %). ത​​മി​​ഴ്നാ​​ട് (5.92 %), മ​​ധ്യ​​പ്ര​​ദേ​​ശ് (5.55 %), ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് (5.53 %), ഒ​​ഡീ​​ഷ (5.52 %) എ​​ന്നി​​വ​​യാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ.

കേ​​ര​​ള​​ത്തി​​ന്‍റെ പ​​ണ​​പ്പെ​​രു​​പ്പം 4.67 ശ​​ത​​മാ​​ന​​വു​​മാ​​യി ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യി​​ലും താ​​ഴെ​​യാ​​ണ്. സം​​സ്ഥാ​​ന​​ത്തെ ഗ്രാ​​മ-​​ന​​ഗ​​ര മേ​​ഖ​​ല​​കളിൽ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് യ​​ഥാ​​ക്ര​​മം 5.32 %, 4.13 % എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്.

Latest News

Corehub Up