Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahlan Ramzan

Middle East and Gulf

കു​വൈ​റ്റ് കെ​എം​സി​സി "അ​ഹ​ല​ൻ റംസാ​ൻ' സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന മ​ത​കാ​ര്യ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "അ​ഹ​ല​ൻ റംസാ​ൻ' വ്ര​ത മു​ന്നൊ​രു​ക്ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വ്വാ​നി​യ​യി​ലെ കെഎംസിസി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഹീം അ​ൽ ഹ​സ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെഎംസിസി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.ടി. സ​ലീം, ആ​ക്ടിം​ഗ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ചെ​ട്ടി​പ്പ​ടി, ട്ര​ഷ​റ​ർ ഹാ​രി​സ്‌ വ​ള്ളി​യോ​ത്ത്‌, ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​റൂ​ഖ്‌ ഹ​മ​ദാ​നി, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ്‌ മൂ​ടാ​ൽ, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം യൂ​ത്ത്‌ ലീ​ഗ്‌ സീ​നി​യ​ർ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ്‌ ത​ച്ച​മ്പ​ള, ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ആ​ബി​ദ്‌ അ​ൽ ഖാ​സി​മി, അ​ഷ​റ​ഫ്‌ ദാ​രി​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷു​ക്കൂ​ർ നാ​ണി ഖി​റാ​അ​ത്ത്‌ ന​ട​ത്തി. മ​ത​കാ​ര്യ വിം​ഗ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ബി​ത്ത്‌ ചെ​മ്പി​ലോ​ട്‌ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ യ​ഹ്യാ​ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up