Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiden Markram

മാർക്രത്തിന് സെഞ്ചുറി; ഇന്ത്യയെ കീഴടക്കി ദക്ഷിണാഫ്രിക്ക

റായ്പുർ: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ രണ്ടാം മത്സരം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 359 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-1 ഇന്ത്യയ്ക്കൊപ്പമെത്തി.

എയ്ഡൻ മാർക്രത്തിന്‍റെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 98 പന്തുകളിൽ നാല് സിക്സും 10 ഫോറും ഉൾപ്പെടെ 110 റണ്‍സാണ് മാർക്രം അടിച്ചു കൂട്ടിയത്. ക്യാപ്റ്റൻ തെംബ ബാവുമയും മാർക്രത്തിന് ഉറച്ച പിന്തുണ നൽകി. ബാവുമ 48 പന്തിൽ 46 റണ്‍സ് നേടി. ഇരുവരും ചേർന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തു.

മാത്യു ബ്രീറ്റ്സ്കെയും ഡെവാൾഡ് ബ്രെവിസും അർധ സെഞ്ചുറി പ്രകടനവുമായി തിളങ്ങി. ബ്രീറ്റ്സ്കെ 64 പന്തിൽ 68 റണ്‍സും ബ്രെവിസ് 34 പന്തിൽ 54 റണ്‍സും നേടി.

പരിക്കുമൂലം ടോണി ഡി സോർസി (17) കളംവിട്ടു. പിന്നീട് കോർബിൻ ബോഷും (15 പന്തിൽ 26) കേശവ് മഹാരാജും (14 പന്തിൽ 10) ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

ഇന്ത്യയ്ക്കായി പ്രസിദ് കൃഷ്ണയും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിദ് റാണയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 358 റണ്‍സ് നേടിയത്. ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​ന്‍റെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്. 83 പ​ന്തി​ൽ ര​ണ്ട് സി​ക്സും 12 ഫോ​റും ഉ​ൾ​പ്പെ​ടെ 105 റ​ണ്‍​സാ​ണ് ഗെ​യ്ക്‌​വാ​ദ് നേ​ടി​യ​ത്. താ​ര​ത്തി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യാ​യി​രു​ന്നു.

കോ​ഹ്‌​ലി 93 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 102 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. കോ​ഹ്‌​ലി​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യും 53-ാമ​ത്തെ ഏ​ക​ദി​ന സെ​ഞ്ചു​റി​യു​മാ​യി​രു​ന്നു.

നാ​യ​ക​ൻ കെ.​എ​ൽ. രാ​ഹു​ലും ഇ​ന്ത്യ​യ്ക്കാ​യി മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ചു. പു​റ​ത്താ​കാ​തെ രാ​ഹു​ൽ 43 പ​ന്തി​ൽ ര​ണ്ട് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ടെ 66 റ​ണ്‍​സെ​ടു​ത്തു. ര​വീ​ന്ദ്ര ജ​ഡേ​ജ​യും പു​റ​ത്താ​കാ​തെ 24 റ​ണ്‍​സെ​ടു​ത്തു. യ​ശ്വ​സി ജ​യ്സ്‌​വാ​ൾ 22 റ​ണ്‍​സും രോ​ഹി​ൽ ശ​ർ​മ 14 റ​ണ്‍​സും നേ​ടി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മാ​ർ​കോ ജാ​ൻ​സെ​ൻ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ലും​ഗി എ​ൻ​ഗി​ഡി​യും നാ​ന്ദ്രെ ബ​ർ​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Latest News

Corehub Up