Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air India Express Unveils

Pravasi India – Delhi

രാ​ജ്യ​ത്താ​ദ്യ​മാ​യി പെ​യി​ന്‍റിംഗിൽ പൊ​തി​ഞ്ഞ വി​മാ​നം പു​റ​ത്തി​റ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

കൊ​ച്ചി: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ചി​ത്ര​കാ​രി​യു​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ണ​മാ​യി വി​മാ​ന​ത്തി​ല്‍ പ​ക​ര്‍​ത്തി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ച​രി​ത്രം സൃ​ഷ്ടി​ച്ചു. ബി​നാ​ലെ മ്യൂ​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ ഓ​ഷീ​ന്‍ ശി​വ​യു​ടെ ഗ്രാ​ഫി​റ്റി പെ​യി​ന്‍റിംഗാണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിന്‍റെ പു​തി​യ ബോ​യിം​ഗ് വി​മാ​ന​ത്തി​ലു​ള​ള​ത്. വി​മാ​നം ത​ന്നെ ചി​ത്ര​ക​ല​ക്കു​ള​ള ക്യാ​ന്‍​വാ​സാ​ക്കി മാ​റി​യ​തോ​ടെ ഈ ​വി​മാ​ന​ത്തി​ന് ഫ്‌​ളെ​യിം​ഗ് ക്യാ​ന്‍​വാ​സ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

 രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​മാ​നം പെ​യി​ന്‍റ് ചെ​യ്യു​ന്ന വി​മാ​ന ക​മ്പ​നി​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ്. മ​റ്റ് വി​മാ​ന​ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിന്‍റെ ഓ​രോ വി​മാ​ന​ത്തി​നും വേ​വ​റെ പു​റം ഡി​സൈ​നു​ക​ളാ​ണു​ള​ള​ത്. ഓ​രോ വി​മാ​ന​ത്തി​ന്‍റെ വാ​ല​റ്റ​വും ഒ​രു പ്ര​ത്യേ​ക ക​ലാ​രൂ​പ​ത്തി​ല്‍ നി​ന്നോ നെ​യ്ത്ത് രീ​തി​യി​ല്‍ നി​ന്നോ പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ്.

ടെ​യി​ല്‍​സ് ഓ​ഫ് ഇ​ന്ത്യ എ​ന്ന പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ക​സ​വ്, കാ​ഞ്ചീ​വ​രം, ക​ലം​കാ​രി തു​ട​ങ്ങി​യ വ​സ്ത്ര ഡി​സൈ​നു​ക​ളു​ടെ ശൈ​ലി​യി​ലു​ള​ള ഡി​സൈ​നു​ക​ളി​ലാ​ണ് ഓ​രോ വി​മാ​ന​ത്തി​ന്‍റേയും വാ​ല​റ്റം.

 രാ​ജാ ര​വി​വ​ര്‍​മ്മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മു​ത​ല്‍ ദേ​ശീ​യ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ള്‍, ക​ഥ​ക​ളി, ക​ഥ​ക്, ഭാ​ര​ത​നാ​ട്യം പോ​ലു​ള്ള ശാ​സ്ത്രീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സ് വി​മാ​ന​ങ്ങ​ളി​ല്‍ ടെ​യി​ല്‍ ആ​ര്‍​ട്ടാ​യു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ത്തെ കൊ​ച്ചി ബീ​നാ​ലെ​യി​ല്‍ നി​ന്നു​ള​ള ഒ​രു ചി​ത്ര​വും വി​മാ​ന​ത്തി​ന്‍റെ വാ​ല​റ്റം ഡി​സൈ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​താ​ദ്യ​മാ​ണ് മു​ഴു​വ​ന്‍ വി​മാ​ന​വും നി​റ​യും ആ​ര്‍​ട് വ​ര്‍​ക്ക്.

 

Latest News

Corehub Up