Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Services Resume

പശ്ചിമേഷ്യൻ യുദ്ധം: വിമാന സർവീസുകൾ പുനരാരംഭിച്ചു

നെ​ടു​മ്പാ​ശേ​രി: ഇ​റാ​ൻ-​ഇ​സ്രയേ​ൽ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട വി​മാ​ന സ​ർ​വീ​സു​ക​ൾ നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​ന​രാ​രം​ഭി​ച്ചു തു​ട​ങ്ങി. ഇ​ന്ന​ലെ മ​സ്‌​ക​റ്റ്, ഷാ​ർ​ജ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തു​ക​യും ഇ​വി​ടെനി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി മ​ട​ങ്ങു​ക​യും ചെ​യ്തു.

ഒ​മാ​ൻ എ​യ​ർ​വേ​സ്, എ​യ​ർ അ​റേ​ബ്യ, സ​ൗ​ദി എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നീ വി​മാ​ന ക​മ്പ​നി​ക​ളാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

മ​സ്‌​ക​റ്റി​ൽ​നി​ന്നു​ള്ള ഒ​മാ​ൻ എയ​ർ​വേ​സി​ന്‍റെ വി​മാ​ന​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ 7.37 നും ​ഉ​ച്ച​യ്ക്ക് 1.10നും ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി. വൈ​കു​ന്നേ​രം 6.13 ന് ​മ​സ്‌​ക​റ്റി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും 6.59 ന് ​ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​വും ഏ​ഴി​നു റി​യാ​ദി​ൽ​നി​ന്നു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​വും നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി.

ഒ​മാ​ൻ എ​യ​ർ​വേ​സ് രാ​വി​ലെ 8.35 നും ​ഉ​ച്ച​യ്ക്ക് 2.05 നും ​യാ​ത്ര​ക്കാ​രു​മാ​യി മ​സ്‌​ക​റ്റി​ലേ​ക്കു മ​ട​ങ്ങി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് രാ​ത്രി 7.55ന് ​മ​സ്‌​ക​റ്റി​ലേ​ക്കും എ​യ​ർ അ​റേ​ബ്യ വി​മാ​നം എ​ട്ടി​നു ഷാ​ർ​ജ​യി​ലേ​ക്കും സൗ​ദി എ​യ​ർ​ലൈ​ൻ​സ് 8.20 ന് ​റി​യാ​ദി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തി.

യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൻ നെ​ടു​മ്പാ​ശേ​രി​യി​ൽ 21 പു​റ​പ്പെ​ട​ലും 20 ആ​ഗ​മ​ന​വും അ​ട​ക്കം 41 രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യ​ത്. ദോ​ഹ - 2, ഷാ​ർ​ജ - 3, അ​ബു​ദാ​ബി - 7, ജി​ദ്ദ - 1, കു​വൈ​റ്റ് - 3, ബ​ഹ്‌​റൈ​ൻ - 2, ദു​ബാ​യ് - 2, ദ​മാം - 1 എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ പു​റ​പ്പെ​ട​ൽ സ​ർ​വീ​സു​ക​ൾ. റ​ദ്ദാ​ക്കി​യ ആ​ഗ​മ​ന സ​ർ​വീ​സു​ക​ൾ: ദോ​ഹ - 2, ഷാ​ർ​ജ - 3, അ​ബു​ദാ​ബി - 6, ജി​ദ്ദ - 1, കു​വൈ​റ്റ് - 2, ബ​ഹ്‌​റൈ​ൻ - 2, ദു​ബാ​യ് - 2, ദ​മാം - 1, മ​സ്‌​ക്ക​റ്റ് - 1 എ​ന്നി​വ​യാ​ണ്. ഇ​ന്ന് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up