Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirAccident

'അ​യാ​ൾ വെ​റു​മൊ​രു പ്ലം​ബ​റാ​കി​ല്ല, ഒ​രു പ്ലം​ബ​റി​ന് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​മോ?': ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ

അ​ബു​ദാ​ബി: ഫ്ളൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ൽ കോ-​പൈ​ല​റ്റി​ന്റെ മാ​ര​ക ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ, യാ​ത്രാ​മ​ധ്യേ വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ട ഇ​സ്ര​യേ​ലി പ്ലം​ബ​റെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും.

താ​നാ​ണ് കോ​ക്ക്പി​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​തെ​ന്നും 'എ​യ​ർ ക്രാ​ഷ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ' ടി​വി ഷോ ​ക​ണ്ട് വി​മാ​നം നി​യ​ന്ത്രി​ക്കാ​ൻ പ​ഠി​ച്ചു​വെ​ന്നും യാ​ത്രി​ക​നാ​യ യാ​നി​വ് ഹ​യോ​ൺ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് മ​ച്ചാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ലം​ബ​ർ വി​മാ​നം നി​യ​ന്ത്രി​ച്ചെ​ന്ന ക​ഥ​യെ​ക്കു​റി​ച്ച് ത​നി​ക്ക് യാ​തൊ​രു മു​ൻ​ധാ​ര​ണ​യു​മി​ല്ലെ​ന്നും, എ​ങ്കി​ലും "അ​യാ​ൾ വെ​റു​മൊ​രു പ്ലം​ബ​റാ​കി​ല്ല, ഒ​രു പ്ലം​ബ​റി​ന് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​മോ?" എ​ന്ന് അ​ദ്ദേ​ഹം അ​ത്ഭു​ത​ത്തോ​ടെ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ത​ന്‍റെ മു​ഴു​വ​ൻ ഊ​ർ​ജ​വും സ്വ​ന്തം ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 172 യാ​ത്രി​ക​രു​മാ​യി ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഒ​മാ​ൻ പൗ​ര​നാ​യ കോ-​പൈ​ല​റ്റ് ക്രാ​ഷ് ആ​ക്സ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്മി​ത് മ​ച്ചാ​റി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യ ക്യാ​പ്റ്റ​നെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും, ഡ്യൂ​ട്ടി​യി​ല​ല്ലാ​തി​രു​ന്ന മ​റ്റ് ഫ്ളൈ ​ദു​ബാ​യ് പൈ​ല​റ്റു​മാ​ർ ചേ​ർ​ന്ന് വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up