Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirForceChief

ബം​ഗ്ലാ​ദേ​ശ് മു​ൻ വ്യോ​മ​സേ​നാ മേ​ധാ​വി ഖ​ത്ത​റി​ൽ അ​റ​സ്റ്റി​ൽ

ദോ​​ഹ: കോ​​ടി​​ക​​ളു​​ടെ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ബം​​ഗ്ലാ​​ദേ​​ശ് മു​​ൻ വ്യോ​​മ​​സേ​​നാ മേ​​ധാ​​വി എ​​യ​​ർ ചീ​​ഫ് മാ​​ർ​​ഷ​​ൽ ഷെ​​യ്ഖ് അ​​ബ്‌​​ദു​​ൾ ഹ​​നാ​​ൻ ഖ​​ത്ത​​റി​​ൽ അ​​റ​​സ്റ്റി​ലാ​യി.

ബം​ഗ്ലാ​ദേ​ശി​ലെ അ​​ഴി​​മ​​തി​​വി​​രു​​ദ്ധ ക​​മ്മി​​ഷ​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്‍റ​​ർ​​പോ​​ൾ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഖ​​ത്ത​​ർ പൊ​​ലി​​സ് ഇ​​ദ്ദേ​​ഹ​​ത്തെ ക​​ഴി​​ഞ്ഞ 15ന് ​​ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

വ​​രു​​മാ​​ന​​ത്തി​​ൽ ക​​വി​​ഞ്ഞ് 3.28 കോ​​ടി രൂ​​പ​​യി​​ല​​ധി​​കം സ്വ​​ത്ത് സ​​മ്പാ​​ദി​​ച്ച​​താ​​യും ആ​​റു വ്യ​​ക്തി​​ഗ​​ത ബാ​​ങ്ക് അൗ​​ണ്ടു​​ക​​ൾ വ​​ഴി 27.63 കോ​​ടി രൂ​​പ​​യു​​ടെ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യ​​താ​​യും അ​​ഴി​​മ​​തി​​വി​​രു​​ദ്ധ ക​​മ്മി​​ഷ​​ൻ ക​​ണ്ടെ​​ത്തി.

ഹ​​നാ​​ന്‍റെ ഭാ​​ര്യ​​യു​​ടെ പേ​​രി​​ൽ 1.91 കോ​​ടി രൂ​​പ​​യു​​ടെ അ​​ന​​ധി​​കൃ​​ത സ്വ​​ത്തു​​ക്ക​​ളും 32 ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ വ​​ഴി 1.18 കോ​​ടി രൂ​​പ​​യു​​ടെ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ ഇ​​ട​​പാ​​ടു​​ക​​ളും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​വ​​രും കേ​​സി​​ൽ പ്ര​​തി​​യാ​​ണ്. കാ​​ന​​ഡ​​യി​​ലും ദു​​ബാ​​യി​​ലു​​മാ​​യി ഹ​​നാ​​ന്‍റെ ക​​ള്ള​​പ്പ​​ണ നി​​ക്ഷേ​​പ​​ങ്ങ​​ളും മ​​റ്റു മൂ​​ന്ന് രാ​​ജ്യ​​ങ്ങ​​ളി​​ൽ മ​​ക്ക​​ളു​​ടെ പേ​​രി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത സ്വ​​ത്തു​​ക്ക​​ളും അ​​ന്വേ​​ഷ​​ണ​​സം​​ഘം ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

യാ​​ത്രാ​വി​​ല​​ക്കും അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ളും നി​​ല​​നി​​ൽ​​ക്കേയാ​​ണ് ഹ​​നാ​​ൻ ബം​​ഗ്ലാ​​ദേ​​ശ് വി​​ട്ടു​​പോ​​യ​​ത്.

മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഹ​​സീ​​ന​​യു​​ടെ ഭ​​ര​​ണ​​കാ​​ല​​ത്ത് വ്യോ​​മ​​സേ​​ന മേ​​ധാ​​വി​​യാ​​യി​​രു​​ന്ന ഹ​​നാ​​ൻ 2024 ജൂ​​ൺ 11നാ​​ണ് വി​​ര​​മി​​ച്ച​​ത്.

Latest News

Corehub Up