Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirportLife

Viral

ബാഗേജ് ബെൽറ്റിലെ കൺഫ്യൂഷൻ വേണ്ട; സ്യൂട്ട്കേസിൽ സ്വന്തം മുഖം പതിപ്പിച്ച് സഞ്ചാരികൾ

എയർപോർട്ടിലെ ബാഗേജ് ക്ലെയിമിൽ കാത്തുനിൽക്കുമ്പോൾ നൂറുകണക്കിന് ഒരേപോലെയുള്ള ബാഗുകൾക്കിടയിൽ സ്വന്തം ബാഗ് തിരിച്ചറിയാൻ കഷ്ടപ്പെടാത്തവരായി ആരും കാണില്ല.

എന്നാൽ, ഈ തലവേദനയ്ക്ക് വിദേശത്തെ സഞ്ചാരികൾ കണ്ടെത്തിയ ഒരു കിടിലൻ പരിഹാരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വളരെ ലളിതമാണെങ്കിലും ഏറെ കൗതുകകരമായ ഈ ട്രെൻഡ്, സ്യൂട്ട്കേസുകളിൽ ഉടമസ്ഥന്‍റെ മുഖം തന്നെ വലിയ രീതിയിൽ പ്രിന്‍റ് ചെയ്ത് പതിപ്പിക്കുക എന്നതാണ്.

കണ്ണഞ്ചിപ്പിക്കുന്ന സെൽഫികളല്ല മറിച്ച്, ആളുകളെ ചിരിപ്പിക്കുന്ന തരത്തിലുള്ള വിചിത്രമായ മുഖഭാവങ്ങളാണ് പലരും ഇതിനായി ഉപയോഗിക്കുന്നത്.

എയർപോർട്ടിലെ ബാഗേജ് ബെൽറ്റിൽ ഈ ബാഗുകൾ എത്തുമ്പോൾ, മറ്റാരും ശ്രദ്ധിക്കാതെ ഇരിക്കില്ല എന്ന് തീർച്ചയാണ്. ദൂരെ നിന്നുതന്നെ സ്വന്തം ബാഗ് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ചെറിയ ടാഗുകളോ റിബണുകളോ കെട്ടി ബാഗ് തിരിച്ചറിയാൻ പാടുപെടുന്ന പഴയ രീതിക്ക് ഇതോടെ വിട നൽകാം. ഈ രീതി വെറുമൊരു ഫാഷൻ സ്റ്റേറ്റ്‌മെന്‍റ് മാത്രമല്ല, ലഗേജ് മോഷണം തടയാനും ഇത് മികച്ചൊരു വഴിയാണ്.

തങ്ങളുടെ മുഖം ഇത്ര വലുതായി പതിപ്പിച്ച ഒരു ബാഗ് അബദ്ധത്തിൽപ്പോലും മറ്റൊരാൾ എടുക്കില്ലെന്നുമാത്രമല്ല, മോഷ്ടാക്കൾ പോലും ഇത്തരം ബാഗുകൾ കണ്ടാൽ ഒന്ന് മടിക്കും. സോഷ്യൽ മീഡിയയിൽ ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പോലും ഇങ്ങനെയുള്ള ബാഗുകൾ കണ്ടാൽ അമ്പരന്നു നിൽക്കുന്ന അവസ്ഥയാണ്. എന്തായാലും, കറുത്ത സ്യൂട്ട്കേസുകളുടെ കൂട്ടത്തിനിടയിൽ ഇനി മുതൽ നിങ്ങളുടെ മുഖമുള്ള ബാഗ് വേറിട്ടു നിൽക്കുമെന്നതിൽ സംശയമില്ല.

Latest News

Corehub Up