Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airshow

ഗ്രീസിൽ എയർ ഷോയ്ക്കിടെ യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു

ഏ​​​ഥ​​​ൻ​​​സ്: ഗ്രീ​​​സി​​​ലെ ത​​​നാ​​​ഗ്ര വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ന്ന എ​​​യ​​​ർ ഷോ​​​യ്ക്കി​​​ടെ എ​​​ഫ്-4 ഫാ​​​ന്‍റെ യു​​​ദ്ധ​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ര​​​ണ്ട് പൈ​​​ല​​​റ്റു​​​മാ​​​ർ മരിച്ചു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഏ​​​ഥ​​​ൻ​​​സി​​​നു വ​​​ട​​​ക്കു​​​ള്ള വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക ‘ഏ​​​ഥ​​​ൻ​​​സ് ഫ്ലൈ​​​യിം​​​ഗ് വീ​​​ക്ക്’ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.

വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം വി​​​മാ​​​നം വ​​​ല​​​ത്തോ​​​ട്ട് തി​​​രി​​​യു​​​ന്ന​​​തി​​​നി​​​ടെ നി​​​ല​​​ത്തേ​​​ക്കു പ​​​തി​​​ച്ച് തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്ന് ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു പ​​​ട​​​ർ​​​ന്ന തീ​​​യ​​​ണ​​​യ്ക്കാ​​​ൻ 11 അ​​​ഗ്‌​​​നി​​​ശ​​​മ​​​ന വി​​​മാ​​​ന​​​ങ്ങ​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും സ്ഥ​​​ല​​​ത്തെ​​​ത്തി. സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കോ കാ​​​ണി​​​ക​​​ൾ​​​ക്കോ പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up