Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airtel

പ്രയോറിറ്റി പോസ്റ്റ്‌പെയ്ഡ് സേവനം അവതരിപ്പിച്ച് എയർടെൽ, ഇന്‍റർനെറ്റ് വേഗത ഇനി കുതിച്ചുയരും

എ​യ​ർ​ടെ​ൽ പോ​സ്റ്റ്പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​മേ​റി​യ 5ജി ​സേ​വ​നം ന​ൽ​കാ​നാ​യി ‘പ്ര​യോ​റി​റ്റി പോ​സ്റ്റ്പെ​യ്ഡ്’ സം​വി​ധാ​നം ആ​രം​ഭി​ച്ചു. 5ജി ​സ്ലൈ​സിം​ഗ് എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം സേ​വ​നം ന​ല്കു​ന്ന​ത്. ത​ട​സ​മി​ല്ലാ​ത്ത ഇ​ന്‍റ​ർ​നെ​റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ പ്ര​യോ​റി​റ്റി പോ​സ്റ്റ്പെ​യ്ഡ് സ​ഹാ​യി​ക്കും.

നി​ല​വി​ൽ യു​എ​സ്, സി​ഗം​പ്പൂ​ർ, ബ്രി​ട്ട​ൻ, മ​ലേ​ഷ്യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് സ​മാ​ന​മാ​യ സേ​വ​ന​മു​ള്ള​ത്. ടെ​ലി​കോം ശൃം​ഖ​ല​യു​ടെ നി​ശ്ചി​ത ഭാ​ഗം നി​ശ്ചി​ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി അ​നു​വ​ദി​ക്കു​ന്ന രീ​തി​യാ​ണ് 5ജി ​സ്ലൈ​സിം​ഗ്. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും പ്ര​യോ​റി​റ്റി ക​ണ​ക്ഷ​നു​ള്ള​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​സ​ർ​വീ​സി​നാ​യി എ​യ​ർ​ടെ​ൽ സ്ലൈ​സിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ആ​ധു​നി​ക​ശേ​ഷി​ക​ൾ ഉ​പ​യോ​ഗി​ച്ച് 5ജി ​ശൃ​ഖ​ല​യെ ന​വീ​ക​രി​ച്ചു. അ​ത് ശൃം​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യും കൂ​ടു​ത​ൽ ശേ​ഷി​യും ന​ല്കി. കൂ​ടാ​തെ മു​ൻ​ഗ​ണ​നാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള അ​നു​ഭ​വം ന​ല്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ത​ര​ത്തി​ൽ ഈ ​ശേ​ഷി​യെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​ഴി​വ് ന​ല്കു​ക​യും ചെ​യ്യു​ന്നു.

പ്ര​തി​മാ​സം 499 രൂ​പ മു​ത​ലാ​ണ് ഈ ​പ്ലാ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.എ​ല്ലാ പ്ലാ​നു​ക​ളി​ലും അ​ൺ​ലി​മി​റ്റ​ഡ് 5ജി ഡാ​റ്റ​യും പ്രീ​മി​യം ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ടും ല​ഭി​ക്കും. കൂ​ടാ​തെ, പ്ര​മു​ഖ വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കു​ള്ള സൗ​ജ​ന്യ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റോ​മിം​ഗ് പാ​ക്കു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. റി​ല​യ​ൻ​സ് ജി​യോ, വോ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് എ​യ​ർ​ടെ​ല്ലി​ന്‍റെ ല​ക്ഷ്യം.

നെ​റ്റ്‌​വ​ർ​ക്ക് സ്ലൈ​സിം​ഗി​ലൂ​ടെ പ്ര​ത്യേ​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു 'വെ​ർ​ച്വ​ൽ ലെ​യ്ൻ' എ​യ​ർ​ടെ​ൽ ഒ​രു​ക്കു​ന്നു. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും പ്ര​യോ​റി​റ്റി പോ​സ്റ്റ്‌​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ഡാ​റ്റ ല​ഭി​ക്കു​മെ​ന്ന് ഇ​ത് ഉ​റ​പ്പാ​ക്കു​ന്നു. തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത കു​റ​ഞ്ഞേ​ക്കാം, എ​ന്നാ​ൽ പു​തി​യ പ്ലാ​നു​ക​ൾ കൂ​ടു​ത​ൽ വി​ശ്വ​സ​നീ​യ​മാ​യ ക​ണ​ക്ഷ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Latest News

Corehub Up