Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aisha Helna

ഒ​ൻ​പ​തു വ​യ​സു​കാ​രി​യു​ടെ മ​ര​ണം ക​വാ​സാ​ക്കി രോ​ഗം ബാ​ധി​ച്ചെ​ന്ന് നി​ഗ​മ​നം

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ മ​​​ര​​​ണം ക​​​വാ​​​സാ​​​ക്കി രോ​​​ഗം ബാ​​​ധി​​​ച്ചെ​​​ന്നു നി​​​ഗ​​​മ​​​നം.​ ക​​​ട​​​ലൂ​​​ർ കോ​​​ടി​​​ക്ക​​​ൽ ര​​​രോ​​​ത്ത് ജ​​​ബ്നാ​​​സി​​​ന്‍റെ​​​യും മു​​​ഹ​​​സി​​​ന​​​യു​​​ടെ​​​യും മ​​​ക​​​ൾ ആ​​​യി​​​ഷ ഹെ​​​ൽ​​​ന​​​യാ​​​ണു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ല്‍ മ​​​രി​​​ച്ച​​​ത്.

​കോ​​​ടി​​​ക്ക​​​ൽ എ​​​എം​​​യു​​​പി സ്കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ക​​​ബ​​​റ​​​ട​​​ക്കം പു​​​ളി​​​വ​​​ള​​​പ്പ് മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ത്തി.​

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​ക്കേ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി​​​യ കു​​​ട്ടി​​​യു​​​ടെ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് കു​​​റ​​​ഞ്ഞ​​​തും ക​​​ണ്ണു​​​ക​​​ൾ ചു​​​വ​​​ന്ന​​​തും രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ​​​

ഈ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ ത്വ​​​ക്ക് രോ​​​ഗ ഡോ​​​ക്‌​​​ട​​​റാ​​​ണ് ക​​​വാ​​​സാ​​​ക്കി രോ​​​ഗം ആ​​​കാ​​​ൻ ഇ​​​ട​​​യു​​​ണ്ടെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്‌.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ്‌ കു​​​റ​​​ഞ്ഞി​​​രു​​​ന്നു. ക​​​ണ്ണും ചു​​​റ്റു​​​മു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ളും ചു​​​വ​​​ന്നു. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​വാ​​​സാ​​​ക്കി​​​യു​​​ടേ​​​താ​​​ണ് എ​​​ന്ന വി​​​ല​​​യി​​​രു​​​ത്തി അ​​​തി​​​നു​​​ള്ള ചി​​​കി​​​ത്സ ന​​​ൽ​​​കി വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മ​​​ര​​​ണ​​മു​​ണ്ടാ​​​യ​​​ത്.

Latest News

Corehub Up