വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ രണ്ടാം ഭാഗം ട്രെയിലർ എത്തി. വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തിൽ ഉണ്ടാകുക.
ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം. മലയാളിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തിൽ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.
ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ ആളുകൾ. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
ഷോൺ റോൾഡൻ ആണ് സംഗീതം. ഛായാഗ്രഹണം കെ.എം. ഭാസ്കരൻ. ചിത്രം ജൂലൈ മൂന്നിന് തിയറ്ററുകളിലെത്തും. E4 എന്റർടെയ്ൻമെന്റ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.