യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ജീവിതക്കാഴ്ചകളും കോർത്തിണക്കി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന 'മെറി ബോയ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മാനസാണ്.
ക്യാമ്പസ് ജീവിതത്തിന്റെ ഊർജവും സൗഹൃദങ്ങളുടെ ആഴവും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളും പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.