Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajayakumar

Middle East and Gulf

നി​യ​മ​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സ​ജീ​വി​തം; അ​ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

റി​യാ​ദ്: സൗ​ദി​യി​ലെ ദ​വാ​ദ്മി​യി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ വി​ള​ക്കാ​ട്ടു​കോ​ണം പു​ണ​ർ​ത​ത്തി​ൽ അ​ജ​യ​കു​മാ​റി​ന്‍റെ (56) മൃ​ത​ദേ​ഹം വെള്ളിയാഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ദ​വാ​ദ്മി​യി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ അ​ൽ​ഖ​സീം വ​ഴി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു അ​ജ​യ​കു​മാ​റി​ന്‍റെ മ​ര​ണം. താ​മ​സ​രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു​മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്തു. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹം സൗ​ദി​യി​ൽ​ത്ത​ന്നെ സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ത്യ​ൻ എം​ബ​സി ഇ​ട​പെ​ട്ട് അ​ൽ​ഖ​സീം വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും വി​മാ​ന​ടി​ക്ക​റ്റും അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

താ​മ​സ​സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ അ​ജ​യ​കു​മാ​റി​നെ സ്വ​ദേ​ശി പൗ​ര​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​രും പൊ​ലി​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

36 വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​ജ​യ​കു​മാ​ർ. എ​ന്നാ​ൽ, ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ത​നി​ന്ദ ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് അ​ജ​യ​കു​മാ​ർ സൗ​ദി​യി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ ഒ​രു സ്വ​ദേ​ശി പൗ​ര​ന്‍റെ ജാ​മ്യ​ത്തി​ലാ​ണ് അ​ജ​യ​കു​മാ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്ത് അ​ജ​യ​കു​മാ​റി​ന് താ​മ​സ​സൗ​ക​ര്യം ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്പോ​ൺ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നോ ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നോ അ​ജ​യ​കു​മാ​ർ ത​യാ​റാ​യി​ല്ല.

ജാ​മ്യ​ത്തി​ലി​റ​ക്കി​യ സ്വ​ദേ​ശി പൗ​ര​നോ​ടൊ​പ്പം താ​മ​സി​ച്ച് ദൈ​നം​ദി​ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കാ​യി ല​ഭി​ക്കു​ന്ന ജോ​ലി​ക​ൾ ചെ​യ്താ​ണ് പി​ന്നീ​ട് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. പൊ​ലിസ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​യ​വും ആ​ശ​ങ്ക​യും കാ​ര​ണം പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും അ​ക​ന്നാ​യി​രു​ന്നു തു​ട​ർ​ന്നു​ള്ള ജീ​വി​തം.

നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നോ താ​മ​സ​രേ​ഖ​ക​ൾ ക്ര​മ​പ്പെ​ടു​ത്താ​നോ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​തെ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​ത്ത​ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം അ​ജ​യ​കു​മാ​റി​ന്‍റെ പ്ര​വാ​സ​ജീ​വി​തം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു.

അ​ജ​യ​കു​മാ​റി​ന്‍റെ മ​ര​ണ​വി​വ​രം ദ​വാ​ദ്മി പൊ​ലി​സ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ളി നേ​തൃ​ത്വം ന​ൽ​കി.

പ​രേ​ത​രാ​യ സോ​മ​രാ​ജ​ന്‍റെ​യും ക​മ​ല​മ്മ​യു​ടെ​യും മ​ക​നാ​ണ് അ​ജ​യ​കു​മാ​ർ. സു​ഗ​ന്ധി, അ​നി​ത, ജീ​ന എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്. ദ​വാ​ദ്മി​യി​ൽ മു​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഷാ​ജി​യാ​ണ് സ​ഹോ​ദ​ര​ൻ.

Latest News

Corehub Up