ബെയ്ജിംഗ്: അതിർത്തിയിൽ സമാധാനവും ശാന്തിയും സൃഷ്ടിച്ചതിലൂടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലെത്തിയതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായുള്ള പ്രത്യേക പ്രതിനിധി ചർച്ചയ്ക്കുശേഷമായിരുന്നു പ്രതികരണം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിന്റ് ഷി ചിൻപിംഗും വ്യക്തവും ക്രിയാത്മകവുമായ പിന്തുണ നൽകുന്നത് എടുത്തുപറയേണ്ടതാണെന്നു ചർച്ചകൾക്കുശേഷം ഡോവലും വാങ് യിയും വ്യക്തമാക്കി.
ഇരുപത്തിയഞ്ചാംവട്ട ചർച്ചകൾക്കാണ് ബെയ്ജിംഗിലെത്തിയത്. ബ്രിക്സ് ഉച്ചകോടി ഉടൻ നടക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്കു പതിവിലേറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി പ്രശ്നം, മേഖലയിലെ സ്ഥിതിഗതികൾ എന്നിവയ്ക്കൊപ്പം ബിക്സ് ഉച്ചകോടിയിലെ പങ്കാളിത്തം തുടങ്ങിയ ചർച്ചകളിൽ ഇടംപിടിച്ചു.
അടുത്തമാസം 12,13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പങ്കെടുക്കുമെന്നാണു കരുതുന്നത്.