NRI
അജ്മാന്: കോട്ടയം പാമ്പാടി സ്വദേശി കുര്യാക്കോസ് ജോര്‍ജിനെ(53) അജ്മാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അജ്മാനിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ വച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
NRI
മലപ്പുറം: അജ്മാനിൽ അന്തരിച്ച പെരിന്തൽമണ്ണ പീച്ചിരി സ്വദേശി അഫ്നാസിന്റെ(31) മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി. കഴിഞ്ഞദിവസമാണ് അഫ്നാസിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ആറ് വർഷമായി യുഎഇയിൽ പ്രവാസിയായിരുന്ന അഫ്നാസിന്റെ മൃതദേഹം അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരി, അജ്മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
ഈ മാസം 12ന് വൈകുന്നേരമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ഭാര്യ: നൂർജഹാൻ, പിതാവ്: അബൂബക്കർ, മാതാവ്: ആമിന.