പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അഷ്മിത ചാലിഹയ്ക്ക് പ്രീക്വാര്‍ട്ടറില്‍ അട്ടിമറി ജയം.
മൂന്നാം സീഡായ ജപ്പാന്റെ അകാനെ യാമഗുച്ചിയെ നേരിട്ടുള്ള ഗെയിമിന് അഷ്മിത അട്ടിമറിച്ചു. സ്കോര്‍: 21-19, 21-18. അഷ്മിതയ്ക്കു പിന്നാലെ ഇന്ത്യയുടെ പി.വി. സിന്ധുവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി പ്രീക്വാര്‍ട്ടറില്‍ പുറത്തായി.