Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akathethara Grama Panchayat

Palakkad

ഒ​ക്ടോ​ബ​ർ 10ന് ​തു​റ​ന്നു​കൊ​ടു​ക്ക​ണം: അകത്തേത്തറ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

ഒ​ല​വ​ക്കോ​ട്: അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്പി​എ​ൽ ചെ​ന്നൈ, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു​യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ളും ഇ​നി ചെ​യ്തു​തീ​ർ​ക്കാ​നു​ള്ള പ​ണി​ക​ളു​ടെ പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി. ആ​ണ്ടി​മ​ഠം ഭാ​ഗ​ത്തു​ള്ള ടാ​റിം​ഗി​ന്‍റെ ആ​ദ്യ കോ​ട്ടിം​ഗ് ക​ഴി​ഞ്ഞെ​ന്നും ക​ല്ലേ​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​ള്ള പാ​ല​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ ടാ​റിം​ഗ് ആ​ദ്യ കോ​ട്ടിം​ഗ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ന്നും എ​ട്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​പ്ര​വൃ​ത്തി​ക​ൾ തീ​രു​മെ​ന്നും എ​സ്പി​എ​ല്ലി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

അ​തി​നു​ശേ​ഷം ര​ണ്ടു​ദി​വ​സ​ത്തെ സ​മ​യ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ മു​ഴു​വ​ൻ ടാ​റിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തീ​ക​രി​ക്കും. ടാ​റിം​ഗി​നു​ശേ​ഷം ഒ​ക്ടോ​ബ​ർ മൂ​ന്നു​മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തെ റോ​ഡ് ടെ​സ്റ്റ് ന​ട​ത്തും. ഒ​ക്ടോ​ബ​ർ 10ന് ​വാ​ഹ​ന​ഗ​താ​ഗ​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ആ​ർ​ബി​ഡി​സി​കെ​യും എ​സ്പി​എ​ല്ലും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​റി​യി​ച്ചു.

ആ​ണ്ടി​മ​ഠം ഭാ​ഗ​ത്തെ പു​തി​യ ക​ൾ​വ​ർ​ട്ട് 16 മീ​റ്റ​ർ വീ​തി​യു​ള്ള​താ​ണെ​ന്നും കോ​ണ്‍​ക്രീ​റ്റി​ന്‍റെ ക്യൂ​റിം​ഗി​ന് 28 ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്നും ഇ​പ്പോ​ൾ ഏ​ഴ​ര മീ​റ്റ​ർ ഭാ​ഗം ക്യൂ​റിം​ഗ് ക​ഴി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ത്തി​ന് പ്ര​തി​ബ​ന്ധ​മി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

1170 മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ത​യു​ടെ സം​ര​ക്ഷ​ണ ചു​മ​രി​ന്‍റെ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന് സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ന​ൽ​കി​യ ഉ​റ​പ്പ് ആ​ർ​ബി​ഡി​സി​കെ​യും എ​സ്പി​എ​ല്ലും പാ​ലി​ക്ക​ണ​മെ​ന്നും ഒ​ക്ടോ​ബ​ർ 10 ന് ​പാ​ലം ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്തും പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി​യും എ​സ്പി​എ​ല്ലും പി​ഡ​ബ്ല്യു​ഡി​യും ആ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ക്കാ​വ് പ​രി​സ​ര​ത്തു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​ക​ത​ർ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സ​ർ​വീ​സ് റോ​ഡ്, ഡ്ര​യി​നേ​ജ് എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ല്ലി​ക, മെം​ബ​ർ​മാ​രാ​യ കെ.​എ. സു​ധീ​ർ, കെ.​കെ. അ​ജ​യ്, എ​സ്. ഷി​ജു, കെ. ​കോ​മ​ള​ദാ​സ്, കെ. ​ബി​ന്ദു, കെ. ​സ​ര​ള, ആ​സൂ​ത്ര​ണ​സ​മി​തി അം​ഗം മു​ര​ളി അ​ന്പാ​ട്ട്, സെ​ക്ര​ട്ട​റി പി.​വി. പ്രീ​ത, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മ​ധു, ക്ല​ർ​ക്ക് ഉ​മേ​ഷ്, ആ​ർ. പ​നീ​ർ സെ​ൽ​വ​ൻ, ക​ണ്ണ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത അ​വ​ലോ​ക​ന​യോ​ഗം ഒ​ക്ടോ​ബ​ർ എ​ട്ടി​നു ചേ​രും.

Latest News

Corehub Up