Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AkkaTrailer

കീർത്തിയും രാധികയും നേർക്കുനേർ; ‌'അക്ക' ട്രെയിലർ തരംഗം

ബോളിവുഡ് താരം രാധിക ആപ്തെയും മലയാളിതാരം കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം പരമ്പര 'അക്ക'യുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ. യാഷ് രാജ് ഫിലിംസിന്‍റെ ഒടിടി വിഭാഗമായ വൈആർഎഫ് എന്‍റർടൈൻമെന്‍റ്സ് നിർമിക്കുന്ന പരമ്പര ഒക്‌ടോബർ 30-ന് നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും. ഭവാനി (കീർത്തി സുരേഷ്), രുദ്ര (രാധിക ആപ്തെ) എന്നീ ശക്തരായ രണ്ടു സ്ത്രീകൾ തമ്മിലുള്ള കടുത്ത മത്സരമാണു പരമ്പരയുടെ ഇതിവൃത്തം.

വ്യത്യസ്ത ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമുള്ള ഇവർ തമ്മിലുള്ള ശത്രുത നിലവിലുള്ള അധികാര സമവാക്യങ്ങളെ തകിടം മറിക്കുന്നു. കുടുംബബന്ധങ്ങൾ, അധികാരം, പക എന്നിവയെല്ലാം പരന്പരയ്ക്ക് ഇതിവൃത്തമാകുന്നു. പെരുനൂർ എന്ന സാങ്കൽപ്പിക ലോകവും അവിടത്തെ ശക്തരായ കുടുംബങ്ങളും പശ്ചാത്തലമാക്കിയാണു പരമ്പര ഒരുക്കിയിരിക്കുന്നത്. പെരുനൂരിന്‍റെ പരമ്പരാഗത ഭരണത്തെ പുറത്തുനിന്നൊരാൾ ചോദ്യം ചെയ്യുമ്പോൾ ഉടലെടുക്കുന്ന സംഘർഷങ്ങളും വിശ്വാസവഞ്ചനകളുമാണ് ട്രെയിലറിൽ കാണിക്കുന്നത്. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

പരമ്പരയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ധർമരാജ് ഷെട്ടിയാണ്.

Latest News

Corehub Up