Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshayas Silver Jubilee

Pathanamthitta

അ​ക്ഷ​യ​യു​ടെ ര​ജ​ത​ജൂ​ബി​ലി തി​ള​ക്ക​ത്തി​ൽ ഷാ​ജ​ഹാ​ൻ

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​ത്തി​ന് പു​തി​യ അ​ധ്യാ​യം കു​റി​ച്ച അ​ക്ഷ​യ പ്ര​സ്ഥാ​നം 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ, സേ​വ​ന​മി​ക​വി​ന്‍റെ​യും പു​ര​സ്കാ​ര​ങ്ങ​ളു​ടെ​യും തി​ള​ക്ക​വു​മാ​യി ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ അ​ക്ഷ​യ സം​രം​ഭ​ക​നാ​യ ടി.​എ. ഷാ​ജ​ഹാ​ൻ. കേ​ര​ള​ത്തി​ൽ അ​ക്ഷ​യ പ്ര​സ്ഥാ​നം തു​ട​ക്കം കു​റി​ച്ചി​ട്ട് നാ​ളെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. അ​ക്ഷ​യ​യു​ടെ തു​ട​ക്കം മു​ത​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സ​ജീ​വ​മാ​യ ഷാ​ജ​ഹാ​ൻ, അ​ക്ഷ​യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലൂ​ടെ സം​സ്ഥാ​ന,‌ ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സം​സ്ഥാ​ന ഇ-​ഗ​വേ​ണ​ൻ​സ് പു​ര​സ്കാ​രം 2011 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ തു​ട​ർ​ച്ച​യാ​യി സ്വ​ന്ത​മാ​ക്കി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. 2013ലും 2018​ലും ദേ​ശീ​യ ഇ-​ഗ​വേ​ണ​ൻ​സ് പു​ര​സ്കാ​ര​ങ്ങ​ളും മി​ക​ച്ച സം​രം​ഭ​ക​ത്വ​ത്തി​നു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും ഷാ​ജ​ഹാ​നു ല​ഭി​ച്ചി​രു​ന്നു. 2012ൽ ​ബി​എ​സ്എ​ൻ​എ​ൽ പു​ര​സ്കാ​ര​വും ല​ഭി​ച്ചു. കൂ​ടാ​തെ സ്കോ​ച്ച് പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

പാ​സ്പോ​ർ​ട്ട് സേ​വ​ന​രം​ഗ​ത്തും ഷാ​ജ​ഹാ​ൻ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പാ​സ്പോ​ർ​ട്ട് സേ​വ​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ബ്രാ​ൻ​ഡ് ചെ​യ്ത അ​ക്ഷ​യ കേ​ന്ദ്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടി​യ അ​ക്ഷ​യ കേ​ന്ദ്ര​മെ​ന്ന നേ​ട്ട​വും ഷാ​ജ​ഹാ​ന്‍റെ സ്ഥാ​പ​ന​ത്തി​നു​ണ്ട്. രാ​ജ്യ​ത്തെ കോ​മ​ൺ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലും ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​നം നേ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ ക​മ്പ​നി​യാ​യ ഇ ​വോ​യ്‌​സ് ഇ​ൻ​ഫോ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ​യും സ​ർ​ക്കാ​രി​നെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും അ​ക്ഷ​യ​യെ​യും കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന മാ​ധ്യ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ ന്യൂ​സ് കേ​ര​ള​യു​ടെ​യും ഡ​യ​റ​ക്‌​ട​ർ കൂ​ടി​യാ​ണ് ഷാ​ജ​ഹാ​ൻ.

അം​ഗീ​കാ​ര​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക്കി, ജ​ന​സേ​വ​നം ല​ക്ഷ്യ​മാ​ക്കി അ​ക്ഷ​യ​യു​ടെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു മു​ന്നേ​റു​ക​യാ​ണ് അ​ദ്ദേ​ഹം.

Latest News

Corehub Up