Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al Aqsa Mosque

അ​ൽ-​അ​ഖ്സ പ​ള്ളി​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​വും വെ​ള്ളി​യാ​ഴ്ച ന​മ​സ്കാ​രം ത​ട​ഞ്ഞ് ഇ​സ്ര​യേ​ൽ

ജ​റു​സ​ലേം: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ തു​ട​ർ​ച്ച​യാ​യ നാ​ലാം ആ​ഴ്ച​യും മു​സ്‌​ലിം തീ​ർ​ത്ഥാ​ട​ക​ർ​ക്ക് അ​ൽ-​അ​ഖ്സ പ​ള്ളി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. ഇ​സ്‌​ലാ​മി​ലെ മൂ​ന്നാ​മ​ത്തെ വി​ശു​ദ്ധ തീ​ർ​ഥാ‌​ട​ന കേ​ന്ദ്ര​മാ​യ അ​ൽ-​അ​ഖ്സ ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ള്ളി​യു​ടെ ക​വാ​ട​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ ഇ​സ്ര​യേ​ൽ പോ​ലീ​സ്, പ​ഴ​യ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചു.

പ​ള്ളി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ​ലാ അ​ൽ-​ദി​ൻ സ്ട്രീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​രു​വു​ക​ളി​ൽ ന​മ​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ച ഫ​ല​സ്തീ​നി​ക​ളെ​യും പോ​ലീ​സ് ത​ട​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അ​ൽ-​അ​ഖ്സ​യ്ക്ക് പു​റ​മെ, ക്രി​സ്ത്യ​ൻ വി​ശ്വാ​സി​ക​ളു​ടെ പ്ര​ധാ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ർ​ച്ച് ഓ​ഫ് ദ ​ഹോ​ളി സെ​പ്പ​ൽ​ച്ച​റും ഇ​സ്ര​യേ​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 1967-ൽ ​കി​ഴ​ക്ക​ൻ ജ​റു​സ​ലേം ഇ​സ്ര​യേ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​വ​ണ അ​ൽ-​അ​ഖ്സ​യി​ൽ ഈ​ദ് ന​മ​സ്കാ​രം മു​ട​ങ്ങു​ന്ന​ത്.

പ​ള്ളി അ​ട​ച്ചി​ടു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. അ​റ​ബ്-​മു​സ്ലിം രാ​ജ്യ​ങ്ങ​ൾ ഇ​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യ്യാ​റാ​യി​ട്ടി​ല്ല. ഏ​പ്രി​ൽ പ​കു​തി വ​രെ ഇ​സ്ര​യേ​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം പ​ള്ളി വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

Latest News

Corehub Up