Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al Jazeera

ഗാ​സ​യി​ൽ ബോം​ബാ​ക്ര​മ​ണം; അ​ൽ ജ​സീ​റ ക്യാ​മ​റാ​മാ​നും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടു

ഗാ​സ: ഇ​സ്ര​യേ​ൽ ഗാ​സ​യി​ൽ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ അ​ൽ ജ​സീ​റ അ​റ​ബി​ക് ചാ​ന​ലി​ന്‍റെ ക്യാ​മ​റാ​മാ​ൻ അ​ഹ​മ്മ​ദ് വി​ഷ്വ കൊ​ല്ല​പ്പെ​ട്ടു. യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം കൊ​ല്ല​പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ അ​ൽ ജ​സീ​റ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ഹ​മ്മ​ദ് വി​ഷ്വ.

ശ​നി​യാ​ഴ്ച​യാ​ണ് മ​ധ്യ ഗാ​സ​യി​ലെ അ​ൽ-​ബു​റൈ​ജ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ള്ള അ​ഹ​മ്മ​ദ് വി​ഷ്വ​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഹ​മ്മ​ദ് വി​ഷ്വ​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

അ​ൽ ജ​സീ​റ​യു​ടെ ഗാ​സ​യി​ലെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ങ്ങ​ളി​ലും വാ​ർ​ത്താ ക​വ​റേ​ജു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ഹ​മ്മ​ദ് വി​ഷ്വ. ഗാ​സ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ൽ അ​ഹ​മ്മ​ദ് വി​ഷ്വ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ​പ്പ​റ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും മ​നഃ​പൂ​ർ​വം ല​ക്ഷ്യ​മി​ടു​ന്ന ഇ​സ്രാ​യേ​ലി​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് അ​ൽ ജ​സീ​റ നെ​റ്റ്‌​വ​ർ​ക്ക് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up