ദമാം: സൗദി പ്രോ ലീഗിൽ അൽ നസറിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് അൽ തവ്വാനെയാണ് പരാജയപ്പെടുത്തിയത്.
മുഹമ്മദ് അൽ ദൊസാരി 45-ാം മിനിറ്റിൽ നേടിയ ഗോളാണ് അൽ നസറിന് ജയമൊരുക്കിയത്. മറ്റൊരു മത്സരത്തിൽ അൽ അസീം (2-1) ദമാക്കിനെയും അൽ ഇത്തിഹാദ് (2-1) അൽ ഒക്ഹുഡിനെയും പരാജയപ്പെടുത്തി.